കണ്ണൂരിൻ്റെ മീശപ്പുലിമല: മഞ്ഞും മലകളും ചേർന്ന പാലുകാച്ചിപ്പാറ

Last Updated:

കണ്ണൂരിൻ്റെ മീശപ്പുലിമലയെന്നാണ് പാലുകാച്ചിപ്പാറ അറിയപ്പെടുന്നത്. യുദ്ധ കാലത്ത് പഴശ്ശിരാജാവിൻ്റെ ഒളിപ്പോര്‍ സങ്കേതം. എയര്‍പോര്‍ട്ടും അറബികടലും മലമുകളില്‍ നിന്നുള്ള കാഴ്ച്ചകള്‍ വേറെയും.

+
പാലുകാച്ചിപ്പാറ

പാലുകാച്ചിപ്പാറ

മഴയിലും മഞ്ഞിലും പാലുകാച്ചിപ്പാറ സുന്ദരിയാണ്. മലയും പാറക്കെട്ടുകളും മഞ്ഞിൻ്റെ പുതപ്പുമണിഞ്ഞ പാലുകാച്ചിപ്പറ പ്രകൃതി സൗന്ദര്യത്തിൻ്റെ തനി പകര്‍പ്പാകുന്നു. മട്ടന്നൂരിനടുത്ത് ശിവപുരം മാലൂരിലാണ് പാലുകാച്ചിപ്പാറ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണ് ഈ നവ്യാനുഭൂതി.
ബ്രിട്ടീഷ് ഭരണകാലത്ത് പഴശ്ശിരാജാവിൻ്റെ ഒളിപ്പോര്‍ സങ്കേതമായിരുന്ന പുരളിമലയുടെ ഭാഗമാണ് പാലുകാച്ചിപ്പാറ. നിരവധി പേരാണ് പാലുകാച്ചിപ്പാറയില്‍ എത്തുന്നത്. പുലര്‍ച്ചേ മുതലെത്തുന്ന ആളുകള്‍ കാഴ്ചകള്‍ ആസ്വദിച്ച് മല മുകളില്‍ ഇരിപ്പാകും. മഞ്ഞ് സൂര്യനെ തഴുകുന്നതും, മേഘങ്ങള്‍ ചലിക്കുന്നതും അങ്ങനെ അങ്ങനെ... കൂട്ടത്തില്‍ ചെറു തണുപ്പും ഇളം കാറ്റും കൊണ്ടങ്ങനെ മതിവരുവോളം ഇരിക്കാം.
കണ്ണൂരിലെ മീശപ്പുലിമലയെന്നാണ് പാലുകാച്ചിപ്പാറയെ വിളിക്കുന്നത്. മൂടല്‍ മഞ്ഞില്‍ നിന്നും ഉയര്‍ന്നു വരുന്ന സൂര്യനെ കാണാനാണ് ആളുകള്‍ ഇവിടെ ഏറെയും എത്തുന്നത്. പാറയുടെ മുകളില്‍ നിന്നാല്‍ കണ്ണൂര്‍ വിമാനത്താവളവും അറബിക്കടലും അടക്കമുള്ള വിദൂരദൃശ്യങ്ങളും കാണാം. അപൂര്‍വ ഇനം പക്ഷികളുടെയും പരിചിതമല്ലാത്ത സസ്യങ്ങളുടെയുമൊക്കെ ആവാസകേന്ദ്രം കൂടിയാണ് ഈ പാലുകാച്ചിപ്പാറ. പ്രകൃതി രമണീയവും പ്രാധാന്യവുമുള്ള മലയെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈകൊണ്ടാണ് സര്‍ക്കാരിൻ്റെ ഓരോ പ്രവര്‍ത്തനവും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിൻ്റെ മീശപ്പുലിമല: മഞ്ഞും മലകളും ചേർന്ന പാലുകാച്ചിപ്പാറ
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement