വീരപ്പഴശ്ശിയുടെ സ്മരണകളിലേക്ക് ഒരു യാത്ര: പഴശ്ശി സ്മൃതി മന്ദിരം ഇനി ചരിത്രഗവേഷണ കേന്ദ്രം
Last Updated:
കേരള വര്‍മ്മ പഴശ്ശിരാജാവിനെ പുതു തലമുറ അടുത്തറിയാൻ ലക്ഷ്യം. തലശ്ശേരി പൈതൃക ടൂറിസത്തിന് കീഴില്‍ 2.64 കോടി ചെലവിട്ട പദ്ധതി.
ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ കേരള വര്‍മ്മ പഴശ്ശിരാജാവിൻ്റെ സ്മൃതികളെ ഉണര്‍ത്തി പഴശ്ശി സ്മൃതി മന്ദിരം ചരിത്രഗവേഷണ കേന്ദ്രമാകുന്നു. മട്ടന്നൂര്‍ നഗരസഭയിലെ പഴശ്ശി സ്മൃതി മന്ദിരം തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുരോഗമിക്കുകയാണ്.
കിഫ്ബിയില്‍ നിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തില്‍ പഴശ്ശി സ്മൃതി മന്ദിരം നവീകരിക്കുന്നത്. കെ.ഐ.ഐ.ഡി.സിയാണ് പദ്ധതി രേഖ തയ്യാറാക്കിയത്.
പഴശ്ശിരാജാവിൻ്റെ ഓര്‍മ്മകളുമായുള്ള ചരിത്ര മ്യൂസിയം, വിശ്രമ കേന്ദ്രം, ആംഫിതീയറ്റര്‍, സ്റ്റേജ്, ഭക്ഷണശാല എന്നിവയാണ് നിര്‍മ്മിക്കുക. പഴശ്ശിരാജാവിൻ്റെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം വരും തലമുറ അറിയാനും പഠിക്കാനും കഴിയുന്ന വിധത്തിലാണ് മ്യൂസിയം ഒരുക്കുന്നത്. പഴശിയില്‍ 2014 ലാണ് പഴശ്ശി രാജയുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കൂത്തമ്പലത്തിൻ്റെ മാതൃകയില്‍ സ്മൃതിമന്ദിരം നിര്‍മ്മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 17, 2025 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വീരപ്പഴശ്ശിയുടെ സ്മരണകളിലേക്ക് ഒരു യാത്ര: പഴശ്ശി സ്മൃതി മന്ദിരം ഇനി ചരിത്രഗവേഷണ കേന്ദ്രം







