രാഷ്ട്രീയ കുലപതിമാരുടെ കണ്ണൂര്‍: ജില്ലയിൽ നിന്ന് രാജ്യസഭയിലേക്ക് നാലാം പ്രതിനിധി
Last Updated:
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി സന്ദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുന്നതോടെ കണ്ണൂരിന് നാല് എം പി മാര്‍. സംസ്ഥാനത്തെ ആദ്യ ലോക്‌സഭ പ്രതിപക്ഷ നേതാവ് എ കെ ജിയിൽ തുടങ്ങി സംസ്ഥാന മുഖ്യമന്ത്രി വരെ കണ്ണൂരിൻ്റെ സാരഥികള്‍.
രാഷ്ട്രീയം ഇല്ലാതെ കണ്ണൂര്‍ ദേശം പൂര്‍ണ്ണമല്ല. നഗരത്തിന് അഭിമാനിക്കാനായി വീണ്ടുമിതാ ഒരു രാജ്യസഭ എം പി കൂടി ഉണ്ടായിരിക്കുന്നു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി സന്ദാനന്ദന്‍ മാസ്റ്ററിൻ്റെ രാജ്യസഭ പ്രവേശനത്തോടെ ജില്ലയ്ക്ക് നാലാമത് രാജ്യസഭാ എം പിയെയാണ് ലഭിക്കുന്നത്.
നിലവില്‍ ഡോ. വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, പി. സന്തോഷ് എന്നിവരാണ് രാജ്യസഭയിലെ കണ്ണൂര്‍ എം പി മാര്‍. രാജ്യസഭയില്‍ മാത്രമല്ല ലോക്‌സഭയിലും കണ്ണൂരുകാരുണ്ട് എന്നതും അഭിമാനം. കോഴിക്കോടിനെ പ്രതിനിധീകരിക്കുന്നെങ്കിലും എം കെ രാഘവന്‍ പയ്യന്നൂര്‍ സ്വദേശിയാണ്. ആലപ്പുഴ എം പി കെ സി വേണുഗോപാലിൻ്റെ സ്വദേശം കണ്ണൂരാണ്. കൂടാതെ കെ സുധാകരന്‍ കണ്ണൂരിൻ്റെ സ്വന്തം എം പിയാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം പി ഷാഫി പറമ്പില്‍ എന്നിവരാണ് മറ്റ് പ്രതിനിധികള്‍.
advertisement
രാഷ്ട്രീയത്തിലെ കരുത്തുകൊണ്ട് കേരളത്തില്‍ ഒന്നാമതാണ് കണ്ണൂര്‍. സംസ്ഥാനത്തെ ആദ്യ ലോക്‌സഭ പ്രതിപക്ഷ നേതാവ് എ കെ ജിയെന്ന എ കെ ഗോപാലനില്‍ തുടങ്ങുന്ന രാഷ്ട്രിയ പാരമ്പര്യം. ഹൃദയം കൊണ്ട് സംസാരിക്കുകയും ലാളിത്യം കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്ത ഏറമ്പാല കൃഷ്ണന്‍ നായനാര്‍ അഥവാ ഇ.കെ. നായനാര്‍ എന്ന രാഷ്ട്രീയ കുലപതിയുടെ പിറവിയും കണ്ണൂരിലെ കല്ല്യാശ്ശേരിയില്‍ തന്നെ. ഓര്‍മ്മയായിട്ട് 21 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിൻ്റെ പാതയിലാണ് ഇന്നും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ ജനകീയ നേതാവ് ശൈലജ ടീച്ചര്‍ വരെ കണ്ണൂരിൻ്റെ സ്വന്തമാണ്. ഇന്ത്യയുടെയും കേരളത്തിൻ്റെയും രാഷ്ട്രിയ വളര്‍ച്ചയില്‍ പങ്കുവഹിക്കുന്ന രാഷ്ട്രീയ സാരഥികള്‍ ഇനിയും പിറക്കാനുണ്ട് നമ്മുടെ കണ്ണൂരില്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jul 17, 2025 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
രാഷ്ട്രീയ കുലപതിമാരുടെ കണ്ണൂര്‍: ജില്ലയിൽ നിന്ന് രാജ്യസഭയിലേക്ക് നാലാം പ്രതിനിധി










