തുളൂർക്കാവിൽ 'നീലവസന്തം'; ഏഴ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൂമാലക്കുറിഞ്ഞി വിരിഞ്ഞു
Last Updated:
ഏഴുവര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന ഒരിനം കുറിഞ്ഞിയാണ് പൂമാലക്കുറിഞ്ഞി. നീലക്കുറിഞ്ഞി പോലെ ഇളംനീല നിറത്തിലാണ് ഇവ പൂവണിയുന്നത്.
ഏഴുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം പയ്യന്നൂര്‍ ചൂരല്‍ തുളൂര്‍ക്കാവില്‍ നീലവസന്തമെത്തി. നീലക്കുറിഞ്ഞി പോലെ പൂത്തുനില്‍ക്കുന്ന പൂമാലക്കുറിഞ്ഞിയുടെ വര്‍ണ്ണലോകമാണ് ഇവിടം. സാധാരണ നീല കുറിഞ്ഞി 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുമ്പോള്‍ പൂമാലക്കുറിഞ്ഞി പൂക്കുന്നത് ഏഴ് വര്‍ഷം കൂടുമ്പോഴാണ്.
കുറ്റിച്ചെടി നിറയെ ഇളംനീല നിറത്തില്‍ പൂവണിയുന്ന ഇവ സാധാരണ രീതിയില്‍ തെക്കെപശ്ചിമഘട്ടതദ്ദേശവാസിയാണ്. കണ്ണൂര്‍ ജില്ലയില്‍ കൂടാതെ കാസര്‍കോഡ് ജില്ലയിലും ഗോവ, മഹാരാഷ്ട്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലും ഇവ കണ്ടെത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ പൂമാലക്കാവില്‍ കണ്ടെത്തിയതിനാലാണ് ഇതിന് പൂമാലക്കുറിഞ്ഞി എന്നു പേരുവന്നത് എന്ന് കരുതുന്നു.
കണ്ണൂരിലെ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കാവ് സന്ദര്‍ശിച്ച വിദഗ്ധ സംഘമാണ് കുറിഞ്ഞിയെയും കാവിലെ അപൂര്‍വ്വ സസ്യങ്ങളെയും തിരിച്ചറിഞ്ഞത്. സഹ്യപര്‍വതത്തിലും ഇടനാടന്‍ ചെങ്കല്‍ കുന്നുകളിലും കാണുന്ന തനത് സസ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് തുളൂര്‍ക്കാവും പരിസരവും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 20, 2026 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തുളൂർക്കാവിൽ 'നീലവസന്തം'; ഏഴ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൂമാലക്കുറിഞ്ഞി വിരിഞ്ഞു









