രാമമേളാര്‍ച്ചനയില്‍ അലിഞ്ഞ് തിരുവങ്ങാട് ശ്രീരാമക്ഷേത്ര സന്നിധി

Last Updated:

നവരാത്രി ആഘോഷത്തിന് മാറ്റ് കൂട്ടി പാണ്ടിമേളത്തിൻ്റെ ആരവം. 51 വാദ്യകലാകാരന്‍മാരുടെ രാമമേളാര്‍ച്ചന. പൂര നഗരിക്ക് സമാനമായി തിരുവങ്ങാട് ശ്രീരാമക്ഷേത്ര സന്നിധി.

+
തിരുവങ്ങാട്

തിരുവങ്ങാട് ശ്രീരാമക്ഷേത്ര സന്നിധിയിൽ അരങ്ങേറിയ പാണ്ടിമേളം

ചെറുതാഴം വിപിന്‍ രാമചന്ദ്ര മാരാരുടെ താളത്തില്‍ കൊട്ടികയറിയ പാണ്ടിമേളത്തിൻ്റെ ആരവത്തില്‍ അലിഞ്ഞ് തിരുവങ്ങാട് ശ്രീരാമക്ഷേത്ര സന്നിധി. നവരാത്രി ആഘോഷത്തിൻ്റെ പെരുമ വാനോളം ഉയര്‍ത്തി വാദ്യകലാകാരന്‍മാര്‍ രാമമേളാര്‍ച്ചന നടത്തി.
തൃശ്ശൂർപൂരത്തിന് സമാനമായി കണ്ടു നിന്നവരെല്ലാം ചെണ്ടമേളത്തിന് താളം പിടിച്ചു. രാജേഷ് മാരാര്‍ തിരുവങ്ങാട്, ചെറുതാഴം പ്രദീപ്, അരവിന്ദ് കാഞ്ഞിലശ്ശേരി, രാഹുല്‍ ആര്‍. കൃഷ്ണ എടക്കാട് എന്നിവര്‍ ഉള്‍പടെ 51 വാദ്യകലാകാരന്‍മാര്‍ ചേര്‍ന്നവതരിപ്പിച്ച പാണ്ടിമേളത്തിൻ്റെ ആരവത്തില്‍ ഒരു നാടൊന്നാകെ രാമമേളാര്‍ച്ചനയില്‍ അണിനിരന്നു.
തലശ്ശേരിയുടെ സാംസ്‌കാരിക ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിചേര്‍ത്താണ് കലാകാരന്മാര്‍ നാദ വിസ്മയം തീര്‍ത്തത്. ക്ഷേത്രസന്നിധിയില്‍ രാമമേള രചിച്ച വാദ്യകലാകാരന്മാരെ തിരുവങ്ങാട് ദേവസ്വം ആദരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ പൂരമഹോത്സവത്തിൻ്റെ നാദലഹരിയുടെ പാരമ്യത്തിലേക്ക് ആനയിക്കുന്നതായിരുന്നു ചെണ്ടമേളം.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
രാമമേളാര്‍ച്ചനയില്‍ അലിഞ്ഞ് തിരുവങ്ങാട് ശ്രീരാമക്ഷേത്ര സന്നിധി
Next Article
advertisement
ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ പ്രതിചേർത്തു
ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ പ്രതിചേർത്തു
  • കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ പ്രതിചേർത്തു.

  • സൈബർ പൊലീസ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തു, ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു.

  • സന്ദീപ് വാര്യരും രാഹുൽ ഈശ്വറും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതിനെതിരെ ഡിവൈഎഫ്‌ഐ പരാതി നൽകി.

View All
advertisement