അപൂര്‍വ്വയിനം പല്ലി വൈവിധ്യവുമായി ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങൾ; കണ്ടെത്താന്‍ ഇനിയും ഏറെ കൗതുകങ്ങള്‍

Last Updated:

വൈവിധ്യങ്ങളുടെ വിസ്മയലോകത്തില്‍ ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതം. ചിത്രശലഭങ്ങള്‍ക്കും കൂണുകള്‍ക്കും പിന്നാലെ അപൂര്‍വ്വയിനം പല്ലികളും. 6 അഗമ ഇനത്തില്‍പ്പെട്ട പല്ലികളും നാല് സ്‌കിങ്ക് ഇനത്തില്‍പ്പെട്ടവയുമാണ് കണ്ടെത്തിയത്.

ആറളത്ത് കണ്ടെത്തിയ പുതിയ പല്ലിവർഗം 
ആറളത്ത് കണ്ടെത്തിയ പുതിയ പല്ലിവർഗം 
ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ കൂണുകള്‍ക്ക് പിന്നാലെ പല്ലിവര്‍ഗങ്ങളാലും സമ്പന്നമെന്ന് പഠനറിപ്പോര്‍ട്ട്. വനം വകുപ്പും മലബാര്‍ അവെയര്‍നെസ് ആന്‍ഡ് റെസ്‌ക്യൂ സെൻ്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫും സംയുക്തമായി ഇരു വന്യജീവി സങ്കേതങ്ങളിലുമായി നടത്തിയ പല്ലികളുടെ പ്രാഥമിക സര്‍വ്വേയിലാണ് അതിശയിപ്പിക്കുന്ന റിപ്പോര്‍ട്ട്.
പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന അതീവ വംശനാശ ഭീഷണി നേരിടുന്ന ഏഴോളം പല്ലി വര്‍ഗങ്ങളെയും 2014ല്‍ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തി, തദ്ദേശീയമായ ഡേ ജെക്കോ ഇനം പല്ലിയേയും നിരീക്ഷിക്കുക എന്നതായിരുന്നു സര്‍വേയുടെ പ്രധാന ലക്ഷ്യം. നാല് ദിവസങ്ങളിലായി ആറളം ഡിവിഷനിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക സര്‍വേ നടത്തിയത്.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെ സൂര്യമുടി വനഭാഗത്ത് സര്‍വ്വെ ടീം ഈ ഇനം പല്ലിയെ കണ്ടെത്തി. ആറ് ഇനം ഗാമിഡ് ലിസാഡ്‌സ്, നാലിനം സ്‌കിന്‍ക്‌സ്, അഞ്ചിനം ഗെക്കോസ് പല്ലികളെയും തിരിച്ചറിഞ്ഞു. ആറളം വന്യജീവി സങ്കേതത്തിലെ വളയഞ്ചാലില്‍ പ്രത്യേക പരിശീലനം നല്‍കിയ ശേഷമായിരുന്നു സര്‍വേ ആരംഭിച്ചത്. ഡോ. എസ്.ആര്‍. ഗണേശിൻ്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ക്ക് ഷോപ്പില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നതും ജൈവ വൈവിദ്ധ്യത്തില്‍ കൂടുതല്‍ അറിയപ്പെടാത്തതുമായ വിവിധ തരത്തിലുള്ള പല്ലികളെ തിരിച്ചറിയുന്നതിനുള്ള പരിശീലനം നല്‍കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
അപൂര്‍വ്വയിനം പല്ലി വൈവിധ്യവുമായി ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങൾ; കണ്ടെത്താന്‍ ഇനിയും ഏറെ കൗതുകങ്ങള്‍
Next Article
advertisement
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
  • പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി, കുട്ടിയെ മാറ്റാൻ തീരുമാനിച്ചു.

  • ഹൈക്കോടതി സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെയെന്ന് പറഞ്ഞ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു.

  • ഹിജാബ് ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടിൽ സ്കൂൾ, വിദ്യാർത്ഥിനിയെ മാറ്റാൻ രക്ഷിതാവ് തീരുമാനിച്ചു.

View All
advertisement