കണ്ണൂർ എടയാര്‍ വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തില്‍ തിടമ്പേറ്റാൻ ഒരുങ്ങി റോബോട്ട് ആന

Last Updated:

കണ്ണൂരിനും ഇനി റോബോട്ട് ആന സ്വന്തം. എടയാര്‍ വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തില്‍ വടക്കുമ്പാട്ട് ശങ്കരനാരായണന്‍ എന്ന യന്ത്ര കൊമ്പന്‍ തിടമ്പേറ്റും. താലപ്പൊലിയുടെയും പഞ്ചവാദ്യങ്ങളുടെയും അകമ്പടിയോടെ ആനയെ നാട്ടുക്കാര്‍ വരവേറ്റു.

+
റോബോർട്ട്

റോബോർട്ട് ആന വടക്കുമ്പാട് ശങ്കരനാരായണൻ ഇനി കണ്ണൂരിന് സ്വന്തം

കണ്ണൂരുകാർക്ക് സമ്മാനമായി കോളയാട് എടയാർ വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തിൽ റോബോട്ട് ആന എത്തി. മൃഗസംരക്ഷണ സംഘടനായ പീപ്പിൾ ഫോർ എതിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് അനിമൽസ് (പെറ്റ) എന്ന സംഘടനയും ചലച്ചിത്ര നടി വേദികയും ചേർന്ന് റോബോട്ട് കൊമ്പനെ ക്ഷേത്രത്തിലേക്ക് നടയിരുത്തുകയായിരുന്നു. വടക്കുമ്പാട്ട് ശങ്കരനാരായണൻ എന്ന യന്ത്ര കൊമ്പനെയാണ് ക്ഷേത്രത്തിൽ നടയിരുത്തിയത്.
ഗജവീരന്മാരുടെ ലക്ഷണങ്ങളിൽ നിന്നും ഒട്ടും പിറകിലല്ലാത്ത റോബോട്ട് ആനയുടെ വരവ് ഭക്തർ ആഘോഷമാക്കി. കഴിഞ്ഞ വർഷം വരെ ഇവിടെ ഉത്സവത്തിന് തിടമ്പേറ്റാന്‍ ആനയെ എത്തിച്ചിരുന്നു. എന്നാൽ ഇനി മുതലങ്ങോട്ട് ചലിക്കുന്ന റോബോട്ട് ആനയായ വടക്കുമ്പാട്ട് ശങ്കരനാരായണനാണ് തിടമ്പേറ്റുക. ഉത്സവത്തിന് ആനയിടയുമോയെന്ന പേടി ഇല്ലാതെ തന്നെ തൊട്ടടുത്ത് നിന്ന് ഭക്തർക്ക് തിടമ്പേറ്റുന്ന കൊമ്പനെ കണ്ട് ഇനി ആസ്വാദിക്കാം. ആനയുടെ ശരീരചലനങ്ങൾ എല്ലാം റോബോട്ടിക് ആനയിലും അതിസൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. ആനപ്പുറത്ത് എഴുന്നള്ളിപ്പിനായി നാലുപേരുടെ ഭാരം താങ്ങാനുള്ള ശേഷിയും ഇതിനുണ്ട്. താലപ്പൊലിയുടെയും പഞ്ചവാദ്യങ്ങളുടെയും അകമ്പടിയോടെയാണ് ആനയെ വരവേറ്റത്. സിനിമ ബാലതാരം ശ്രീപദ് യാൻ മുഖ്യാതിഥിയായി.
advertisement
റോബോർട്ട് ആന വടക്കുമ്പാട് ശങ്കരനാരായണൻ ഇനി കണ്ണൂരിന് സ്വന്തം
600 കിലോഗ്രാം തൂക്കവും 10 അടി ഉയരവുമുള്ള റോബോട്ടിക് ആന ലക്ഷണമൊത്ത ഗജവീരൻ തന്നെയാണ്. ആറുലക്ഷം രൂപയാണ് നിർമാണച്ചെലവ്. മേളത്തിനൊപ്പം തലയും ചെവിയുമാട്ടി കണ്ണിറുക്കുന്ന ആന യഥാർഥ ആനയുടെ പ്രതീതി നൽകും. ഇരുമ്പ്, ഫൈബർ, സ്പോഞ്ച്, റബർ എന്നിവയാണ് നിർമാണത്തിലെ അസംസ്കൃത വസ്തുക്കൾ. ബാറ്ററി ഉപയോഗിച്ചാണ് കൊമ്പൻ്റെ പ്രവർത്തനം.
advertisement
കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ ആനകളില്ലാതെ ആഘോഷങ്ങളില്ല. അതേസമയം, ജീവനുള്ള ആനകളെ ക്ഷേത്ര ഉത്സവത്തിന് ഉപയോഗിക്കുന്നത് ക്ഷേത്ര ഭാരവാഹികളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. ഓരോ വർഷവും 25 നാട്ടാന ദുരിതപൂർണമായ സാഹചര്യങ്ങളിൽ ചരിയുന്നുണ്ടെന്നാണ് കണക്ക്. ആനകളുടെ അക്രമത്തിൽ പാപ്പാന്മാരും കൊല്ലപ്പെടുന്നു. അതിന് പരിഹാരമായാണ് റോബോട്ടിക് ആനയെ വികസിപ്പിച്ചത്. സുരക്ഷിതമായി ഉത്സവം ആസ്വദിക്കാൻ ഇത്തരം ആനകളാണ് നല്ലതെന്ന അഭിപ്രായമാണ് നാട്ടുകാർക്ക്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂർ എടയാര്‍ വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തില്‍ തിടമ്പേറ്റാൻ ഒരുങ്ങി റോബോട്ട് ആന
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement