അതിരുവിട്ട ലേലം വിളി... ഒരു പൂവൻ കോഴിക്ക് വില 41000
Last Updated:
പൂവൻ കോഴി താരമായ ലേലം വിളി. 500 രൂപയിൽ തുടങ്ങിയ ലേലം ഒടുവിൽ അവസാനിച്ചത് 41000 രൂപയിൽ.
പാനൂര്‍ പള്ളി പരിസരത്ത് നടന്ന ലേലം വിളിയില്‍ വാശി കയറിയപ്പോള്‍ പൂവന്‍ കോഴി താരമായി. കിട്ടിയത് 41000 രൂപ. പാനൂര്‍ ചെണ്ടയാടാണ് ലേലം വിളി ആവേശത്താല്‍ സര്‍വ സീമകളും ലംഘിച്ചത്. ചെണ്ടയാട് കുന്നുമ്മല്‍ കല്ലറക്കല്‍ ജുമാ മസ്ജിദില്‍ ജീലാനി അനുസ്മരണത്തിൻ്റെ ഭാഗമായി നടന്ന ലേം വിളിയിലാണ് പൂവന്‍കോഴി താരമായത്.
500 രൂപയില്‍ തുടങ്ങിയ ലേലം പതിയെ പിന്നീട് വാശിയേറി 41000 രൂപയില്‍ എത്തുകയായിരുന്നു. പള്ളി കമ്മിറ്റി മുന്‍ പ്രസിഡൻ്റ് പി സി ഖാദര്‍ ഹാജിയാണ് പൂവന്‍കോഴിയെ പള്ളിയിലേക്ക് സംഭാവന നകിയത്. പള്ളി അങ്കണത്തില്‍ ജീലാനി അനുസ്മരണത്തിൻ്റെ ഭാഗമായി നടന്ന അന്നദാനത്തിനിടെയായിരുന്നു ലേലം വിളി. വാശിയേറിയ ലേലത്തില്‍ ചെണ്ടയാട് കുനുമ്മലിലെ വി പി മുക്ക് കളിക്കൂട്ടുകാര്‍ വാട്‌സ് ആപ്പ് കൂട്ടായ്മയാണ് 41000 പൂരക്ക് പൂവന്‍ കോഴി സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 08, 2025 4:19 PM IST