പാമ്പില്‍ താരം രാജവെമ്പാല, പാമ്പ് പിടുത്തത്തില്‍ താരം ഫൈസല്‍ വിളക്കോട്
Last Updated:
പാമ്പ് പിടുത്തത്തില്‍ കണ്ണൂരിലെ നായകന്‍ ഫൈസല്‍ വിളക്കോട്. ഒന്നര വര്‍ഷത്തിനിടെ പിടികൂടിയത് 87 രാജവെമ്പാലകളെ ഉള്‍പ്പെടെ 3200 പാമ്പുകളെ. വനം വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനും മാര്‍ക്ക് പ്രവര്‍ത്തകനുമാണ് താരം
രാജവെമ്പാലയെ വരെ പത്തിമടക്കിക്കുന്ന ഒരു വീരനുണ്ട് ഇവിടെ... പാമ്പ് പിടുത്തം ഒരു ഹരമാക്കി മാറ്റിയ വിരുതന്‍... വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചറും മാര്‍ക്ക് സംഘടന പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട്. ഒന്നര വര്‍ഷത്തിനിടെ കണ്ണൂരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 87 രാജവെമ്പാലകൾ ഉള്‍പ്പെടെ 3200 ഓളം പാമ്പുകളെ ഫൈസല്‍ പിടികൂടിയിട്ടുണ്ട്.
കാട്ടാനയും കാട്ടുപ്പന്നിയും ഉള്‍പ്പെടെ കാടിറങ്ങി ഭീതി പരത്തുന്നതിനിടെ രാജവെമ്പാലയെ കൂടി പേടികേണ്ട അവസ്ഥയിലായ മലയോര നിവാസികള്‍ക്ക് ഫൈസല്‍ എന്നും ആശ്വാസമാണ്. മലയോരത്ത് എവിടെ നിന്നും ഏത് രാത്രി വിളിച്ചാലും വിളിപ്പുറത്ത് ഇദ്ദേഹമുണ്ട്.

കഴിഞ്ഞ ദിവസം മുഴക്കുന്ന് പഞ്ചായത്തില്‍ വാര്‍ഡ് 12 നമ്പര്‍ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കാക്കയങ്ങാട് പാലയില്‍ വീടിൻ്റെ ശുചിമുറിയില്‍നിന്നു പെരുമ്പാമ്പിനെയും പിടികൂടി. തൊട്ടു മുന്നേ ഉള്ള ദിവസം ഒമ്പതടിയും പത്തടിയും നീളമുള്ള രണ്ട് കൂറ്റന്‍ രാജവെമ്പാലകളുടെ പത്തിയാണ് ഫൈസല്‍ മടക്കിച്ചത്. പിടികൂടുന്ന പാമ്പുകളെ ഉള്‍വനത്തിലേക്ക് തുറന്നു വിടുകയാണ് പതിവ്. പലതവണ അപകടകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്ന ഫൈസലിന് പാമ്പുകളെ ഭയമില്ല. മറിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിൻ്റെ സന്തോഷം മാത്രം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
July 26, 2025 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പാമ്പില്‍ താരം രാജവെമ്പാല, പാമ്പ് പിടുത്തത്തില്‍ താരം ഫൈസല്‍ വിളക്കോട്