സ്ത്രീകൾക്കും കുട്ടികൾക്കും അഭയം — കണ്ണൂരിലെ മാതൃകയായി കുടുംബശ്രീയുടെ ‘സ്‌നേഹിത’
Last Updated:
ഒറ്റപ്പെട്ടു പോകുന്നവരെ തേടിയെത്തുകയാണ് കുടുംബശ്രീയുടെ സ്‌നേഹിത. 2017 ഡിസംബര്‍ 16ന് പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ 3265 പരാതികള്‍ പരിഹരിച്ച സ്‌നേഹിത മുന്നേറ്റം തുടരുന്നു.
2017 ഡിസംബര്‍ 16 ന് മുണ്ടയാട് പള്ളിപ്രത്ത് പ്രവര്‍ത്തനം ആരംഭിച്ച സ്‌നേഹിതയാണ് ഇന്ന് കണ്ണൂരിലെ തന്നെ താരം. ഒറ്റപ്പെട്ടവര്‍ക്കും വിവിധ പ്രശ്നങ്ങളെ അഭിമുഖികരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികപിന്തുണയും സഹായങ്ങളും താത്ക്കാലിക അഭയവും ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച സ്നേഹിത ജെൻ്റര്‍ ഹെല്‍പ്പ് ഡെസ്‌ക് മാതൃക പ്രവര്‍ത്തനം തുടരുകയാണ്.
നൂറുകണക്കിന് പരാതികളില്‍ പരിഹാരം കണ്ടെത്തിയ ഈ സംവിധാനത്തിലൂടെ കൗണ്‍സിലിംഗിലൂടെയടക്കം നിരവധി പേരെ മുഖ്യധാരയിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 3265 പരാതികള്‍ സ്‌നേഹിത കൈകാര്യം ചെയ്തിട്ടുണ്ട്. 1982 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. 695 പേര്‍ക്ക് താല്‍ക്കാലിക അഭയവും നല്‍കി. ടെലി കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളും സ്നേഹിത വഴി നല്‍കി വരുന്നുണ്ട്.
24 മണിക്കൂര്‍ സേവനമാണ് സ്ഥാപനം നല്‍കുന്നത്. ഗാര്‍ഹിക പീഡനം, കുടുംബ പ്രശ്നങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങള്‍ തുടങ്ങിയ കേസുകള്‍ക്ക് പരിഹാരം തേടിയാണ് കൂടുതല്‍ പേരും സ്‌നേഹിതയെ സമീപിക്കുന്നത്. ജില്ലയിലെ എല്ലാ ഡിവൈ.എസ്.പി., എ.സി.പി ഓഫീസുകളിലും സ്നേഹിത എക്സ്റ്റന്‍ഷന്‍ സെൻ്റര്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്ന് ആഴ്ചയില്‍ രണ്ടു ദിവസം സൗജന്യ കൗണ്‍സിലിംഗ് സേവനം ലഭിക്കും.
advertisement
ജില്ലയിലെ 57 കുടുംബശ്രി സി.ഡി.എസ്. കേന്ദ്രീകരിച്ച് ജെൻ്റര്‍ റിസോഴ്സ് സെൻ്ററുകളും ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. എട്ട് സ്‌കൂളുകളിലും രണ്ട് കോളേജുകളിലും സ്നേഹിത പ്രവര്‍ത്തിച്ചുവരുന്നു. കൗമാരക്കാരുടെ വ്യക്തിപരവും കുടുംബപരവും, പഠന സംബന്ധവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സ്നേഹിതയുടെ എക്സ്റ്റന്‍ഷന്‍ സെൻ്ററുകള്‍ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കായുള്ള കൗണ്‍സിലിംഗ്, സെൻ്ററുകളില്‍ സൗജന്യമാണ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആറളം ഫാം കേന്ദ്രീകരിച്ച് മിനി സ്നേഹിതയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇത്തരത്തില്‍ സ്ത്രീകളുടെയും കുട്ടികളുടയെയും ഉന്നമനം മുന്നില്‍ കണ്ടുള്ള സ്‌നേഹിതയുടെ പ്രവര്‍ത്തനം അഭിമാനാര്‍ഹമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 29, 2025 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്ത്രീകൾക്കും കുട്ടികൾക്കും അഭയം — കണ്ണൂരിലെ മാതൃകയായി കുടുംബശ്രീയുടെ ‘സ്നേഹിത’