ഓണത്തെ വരവേറ്റ് ഖാദി, ഓണം മേളയ്ക്ക് കണ്ണൂരില്‍ തുടക്കം
Last Updated:
എനിക്കും വേണം ഖാദി എന്ന മുദ്രാവാക്യത്തോടെ ഖാദി ഓണം വിപണിക്ക് തുടക്കം. 30 ശതമാനം റിബേറ്റും ഒപ്പം സമ്മാന പദ്ധതിയുമായി ഓണ വിപണി കീഴടക്കി ഖാദി.
ഓണത്തിൻ്റെ വരവറിയിച്ച് ഖാദി ഓണം മേളയ്ക്ക് തുടക്കമായി. എല്ലാ പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍, വിവിധ ഖാദി ഉല്‍പ്പന്നങ്ങള്‍, 30 ശതമാനം റിബേറ്റും ഒപ്പം സമ്മാന പദ്ധതിയുമായി ഓണ വിപണി കീഴടക്കാന്‍ സജ്ജമായാണ് ഖാദി മേള. ഓണം മേളകള്‍ വഴി പരമാവധി ജനങ്ങളിലേക്ക് ഖാദി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.
എനിക്കും വേണം ഖാദി എന്ന മുദ്രാവാക്യത്തോടെയാണ് ഓണം വിപണിയില്‍ ഖാദി ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. ഖാദിമേള സ്പീക്കര്‍ അഡ്വകേറ്റ് എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. മായങ്ങള്‍ ഉപയോഗികാതെ പൂര്‍ണമായി പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങളാണ് മേളയിലുള്ളത്. 100 രൂപയില്‍ തുടങ്ങി 10000 രൂപ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ മേളയിലുണ്ട്.
സോഫ്റ്റ് ആന്‍ഡ് സ്മൂത്ത് ഖാദി കുര്‍ത്തയാണ് പ്രധാനയിനം. ആലിയ കട്ട് ഖാദി കുര്‍ത്ത, കസവ് സാരി, ദോത്തി എന്നിങ്ങനെ വിവിധ ഉല്‍പ്പന്നങ്ങള്‍. പൂക്കളം ബ്ലൗസ്, ടോപ്പ്, സമ്മാന കുഷ്യന്‍, എന്നിങ്ങനെ മറ്റ് പലതും മേളയിലെ ആകര്‍ഷണം. ഖാദി ബോര്‍ഡ് പുതിയതായി അവതരിപ്പിച്ച ഖാദി സ്ലിംഗ് ബാഗ് സ്പീക്കര്‍ പുറത്തിറക്കി. പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Aug 06, 2025 12:15 PM IST






