72 സ്കൂളുകൾ, 288 വിദ്യാർത്ഥികൾ! തലശ്ശേരിയിൽ ആവേശമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്
Last Updated:
കേരളത്തിൻ്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്. 72 വിദ്യാലയത്തില്‍ നിന്ന് 288 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍, കോളേജ് ജില്ലാതല മത്സരം ജനുവരി 28ന് കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ നടക്കും.
കേരളത്തിൻ്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാസ ജില്ലാ മത്സരം പൂര്‍ത്തിയായി. സ്‌കൂള്‍തല ജേതാക്കള്‍ക്കും കോളജ് തലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുമുള്ള ജില്ലാതല മത്സരം ജനുവരി 28ന് കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജില്‍ രാവിലെയും വൈകിട്ടുമായി നടക്കും. 28ന് രാവിലെ 10 മുതല്‍ സ്‌കൂള്‍ തല മത്സരങ്ങളും ഉച്ചക്ക് ശേഷം കോളജ് തല മത്സരങ്ങളുമാണ് നടക്കുക.
പിണറായി എ കെ ജി മെമ്മോറിയല്‍ എച്ച് എസ് സ്‌കൂളില്‍ നടന്ന തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല മത്സരത്തില്‍ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൊക്കിലങ്ങാടിക്കാണ് ഒന്നാംസ്ഥാനം. ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മമ്പറം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പിണറായി എകെജി മെമ്മോറിയല്‍ എച്ച്എസ്എസ്, മൊകേരി രാജീവ്ഗാന്ധി സ്‌കൂളിലെ രണ്ട് ടീമുകള്‍, കൂത്തുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് ടീമുകള്‍ എന്നീ 10 ടീമുകള്‍ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി. സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതം 72 വിദ്യാലയത്തില്‍ നിന്നും 288 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ശകുന്തള നേതൃത്വം നല്‍കി. പെരളശ്ശേരി എ കെ ജി സ്മാരക ഗവ. എച്ച് എസ് സ്‌കൂളിലെ അധ്യാപകന്‍ വി.വി. റിനേഷ് മത്സരം നിയന്ത്രിച്ചു.
advertisement
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി ദീപ, പ്രധാനാധ്യാപിക കെ സുനിഷ, എച്ച് എം ഫോറം സെക്രട്ടറി പി.പി. സുബൈര്‍, ക്വിസ് മാസ്റ്റര്‍മാരായ സനോജ്, അജേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് പി.പി. മുരളീ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 144 ടീമുകളാണ് മാറ്റുരച്ചത്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എസ് വന്ദന നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 23, 2026 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
72 സ്കൂളുകൾ, 288 വിദ്യാർത്ഥികൾ! തലശ്ശേരിയിൽ ആവേശമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്










