തലശ്ശേരിയിലെ ഭാഷാസാംസ്‌കാരിക പൈതൃകം: വിദ്യാർത്ഥികളുടെ "ഒപ്പരം"

Last Updated:

പ്രാദേശിക ഭാഷാപ്രയോഗങ്ങളുടെ പഠനം പുസ്തകമായി. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പുസ്തകത്തിന് 'ഒപ്പരം' എന്നാണ് പേര്. ഭാഷാപൈതൃകം, പ്രാദേശിക പദങ്ങള്‍ എന്നിവ അപഗ്രഥിച്ചാണ് 'ഒപ്പരം' എഴുതിയത്.

 'ഒപ്പരം' പുസ്തക പ്രകാശനം സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു 
 'ഒപ്പരം' പുസ്തക പ്രകാശനം സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു 
തലശ്ശേരിയിലെ പ്രാദേശിക ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള ഒരു പഠന പുസ്തകം, അതായിരുന്നു കുരുന്നുകളുടെ ആഗ്രഹം. സമഗ്ര ശിക്ഷാ കേരളം കണ്ണൂര്‍, തലശ്ശേരി സൗത്ത് ബി.ആര്‍.സി. എന്നിവയുടെ നേതൃത്വത്തില്‍ ഉദ്യമം സഹലമായി. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ലഘു ഗവേഷണ ഗ്രന്ഥത്തിന് ഒരു പേരും ഇട്ടു. ഒപ്പരം. മയ്യഴിയുടെ സ്വന്തം എഴുത്തുകാരന്‍ എം മുകുന്ദൻ്റെ നോവലുകളിലെ ഭാഷയെകുറിച്ച് പുസ്തകത്തില്‍ എഴുതിയ കുട്ടികള്‍ക്ക് അദ്ദേഹം തന്നെ പുസ്തകം പ്രകാശനം ചെയ്യാനെത്തിയതും സന്തോഷമേകി. 'ഒപ്പരം' എം. മുകുന്ദന്‍ തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാ റാണി ടീച്ചര്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.
തലശ്ശേരിയുടെ ഭാഷാപൈതൃകം, അന്യം നിന്ന് പോകുന്ന പ്രാദേശിക പദങ്ങള്‍, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം എന്നീ വിഷയങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത്. തലശ്ശേരിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും ആറ് വീതം കുട്ടികളെ ഉള്‍പ്പെടുത്തിയ 30 അംഗ സംഘമാണ് വിഷയം കൈകാര്യം ചെയ്തത്. വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കും സംഘങ്ങളായും പ്രദേശത്തെ നൂറിലധികം വീടുകള്‍ സന്ദര്‍ശിച്ച് പദ ശേഖരണവും അന്വേഷണവും നടത്തി. ഒരു വര്‍ഷം നീണ്ടുനിന്ന പ്രവര്‍ത്തനത്തിനാണ് വിദ്യാര്‍ഥികളും ചുമതല വഹിക്കുന്ന അധ്യാപകരും നേതൃത്വം കൊടുത്തത്.
തലശ്ശേരി മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി സൗത്ത് ബി പി സി ടി.വി. സഖീഷ് അധ്യക്ഷനായി. പരിപാടിയില്‍ കുട്ടികളുടെ സയന്‍സ് സ്ലാം മാതൃകയിലുള്ള പുസ്തക പരിചയവും നടന്നു. പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിയിലെ ഭാഷാസാംസ്‌കാരിക പൈതൃകം: വിദ്യാർത്ഥികളുടെ "ഒപ്പരം"
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement