എം.ടി. വാസുദേവൻ നായർക്ക് ആദരം അർപ്പിച്ച് തലശ്ശേരി ചലച്ചിത്രമേള; 'കാലം മായാചിത്രങ്ങൾ' ഫോട്ടോപ്രദർശനം

Last Updated:

എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് കാലം മായാചിത്രങ്ങള്‍ ഫോട്ടോപ്രദര്‍ശനം നടത്തി തലശ്ശേരി ചലച്ചിത്രമേള. എം.ടിയുടെ ചലച്ചിത്ര ജീവിതവുമായി ബന്ധപ്പെട്ട 100 ഓളം ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഒരുക്കിയത്.

ടി പത്മനാഭൻ എം ടി യുടെ ചിത്രങ്ങൾ വീക്ഷിക്കുന്നു
ടി പത്മനാഭൻ എം ടി യുടെ ചിത്രങ്ങൾ വീക്ഷിക്കുന്നു
സാഹിത്യകാരൻ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരം അര്‍പ്പിച്ച് തലശ്ശേരി ചലച്ചിത്രമേള. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് കാലം മായാചിത്രങ്ങള്‍ എന്ന പേരില്‍ ഫോട്ടോപ്രദര്‍ശനം നടത്തി. മലയാള ചെറുകഥയുടെ കുലപതി ടി. പത്മനാഭന്‍ ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. എം ടിയുമായുള്ള തൻ്റെ ജീവിതാനുഭവങ്ങള്‍ പത്മനാഭന്‍ പങ്കുവെച്ചു.
ചലച്ചിത്രമേളയിലെത്തിയ വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എം ടി എന്ന മഹാ വിസ്മയത്തിൻ്റെ ജീവിത കഥകാണാനെത്തി. എം.ടിയുടെ ചലച്ചിത്ര ജീവിതവുമായി ബന്ധപ്പെട്ട 100 ഓളം ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഒരുക്കിയത്. ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആര്‍. ഗോപാലകൃഷ്ണനാണ് ക്യൂറേറ്റര്‍. മഞ്ഞ്, താഴ്‌വാരം, ദയ, വാരിക്കുഴി, പെരുന്തച്ചന്‍, പരിണയം, വൈശാലി തുടങ്ങിയ ചിത്രങ്ങളുടെ ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള എം ടി യുടെ ചിത്രങ്ങള്‍, എം ടി യുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ എന്നിവ എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു.
advertisement
ലിബര്‍ട്ടി തിയറ്റര്‍ പരിസരത്ത് പവലിയനില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യാതിഥിയായി. ചലച്ചിത്ര അക്കാഡമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, ലിബര്‍ട്ടി ബഷീര്‍, ചലച്ചിത്ര താരം സുശീല്‍ കൃഷ്ണൻ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
എം.ടി. വാസുദേവൻ നായർക്ക് ആദരം അർപ്പിച്ച് തലശ്ശേരി ചലച്ചിത്രമേള; 'കാലം മായാചിത്രങ്ങൾ' ഫോട്ടോപ്രദർശനം
Next Article
advertisement
പിതാവിനൊപ്പം സഞ്ചരിക്കവേ ബൈക്കിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് 12 വയസുകാരൻ മരിച്ചു
പിതാവിനൊപ്പം സഞ്ചരിക്കവേ ബൈക്കിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് 12 വയസുകാരൻ മരിച്ചു
  • സ്വകാര്യ ബസിടിച്ച് 12 വയസ്സുകാരൻ മരിച്ചു

  • അപകടം പിതാവിനും സഹോദരനുമൊപ്പം ബൈക്കിൽ സഞ്ചരിക്കവേ

  • പട്ടണക്കാട് ബിഷപ് മൂർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു

View All
advertisement