തലശ്ശേരി ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകനായി ഹെൽത്ത് ഇൻസ്പെക്ടർ

Last Updated:

കുഴഞ്ഞു വീണ യുവാവിനെ രക്ഷിച്ച് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. അപസ്മാരം വന്ന് തളര്‍ന്നു വീണതായുരുന്നു യുവാവ്. കൃത്യസമയത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇടപെട്ടതാണ് യുവാവിനെ രക്ഷിച്ചത്.

തളർന്നു വീണ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു 
തളർന്നു വീണ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു 
തലശ്ശേരി ബസ് സ്റ്റാൻ്റില്‍ കുഴഞ്ഞു വീണ യുവാവിന് രക്ഷകനായത് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടർ. ബസ് കാത്തു നില്‍ക്കുന്നതിനിടയില്‍ തളര്‍ന്ന് പാസഞ്ചര്‍ ലോബിക്കടുത്ത ട്രാക്കില്‍ കുഴഞ്ഞു വീണ യുവാവിനെ മദ്യപാനിയാണെന്ന് കരുതി യാത്രക്കാര്‍ അവഗണിച്ച് ഒഴിഞ്ഞു മാറി. ഇവിടെ പതിവ് പരിശോധനക്കെത്തിയതായിരുന്നു ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അനില്‍ കുമാര്‍.
ഈ സമയമാണ് സ്‌കൂള്‍ കുട്ടികളടക്കമുള്ള ആളുകള്‍ യുവാവിന് ചുറ്റുമായി നിന്ന് നോക്കുന്നത് കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ യുവാവിനെ നോക്കിയപ്പോള്‍ ഇയാളുടെ വായില്‍ നിന്നും നുരയും പതയും ഒഴുകുന്നത് കണ്ടു. യുവാവിന് അപസ്മാരം വന്നതാണെന്ന് മനസ്സിലായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉടനെ 108 ആമ്പുലന്‍സിനെ വിളിച്ചു വരുത്തി.
ബസ് സ്റ്റാൻ്റിലെ കച്ചവടക്കാരുടെയും നഗരസഭാ ശുചീകരണ തൊഴിലാളിയുടെയും ആബുലന്‍സ് ജീവനക്കാരുടെയും സഹായത്തോടെ ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ യുവാവിൻ്റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ അതേ ആമ്പുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപാനിയാണെന്ന് കരുതി ആരും തിരിഞ്ഞ് നോക്കാത്തപ്പോള്‍ സമയോജിതമായി അനില്‍ കുമാര്‍ പ്രാഥമിക വൈദ്യസഹായം എത്തിച്ചതാണ് യുവാവിന് രക്ഷയായത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരി ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകനായി ഹെൽത്ത് ഇൻസ്പെക്ടർ
Next Article
advertisement
Love Horoscope November 12 | ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും ; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശികളിൽ ജനിച്ചവർക്ക് പ്രണയത്തിന് അനുകൂലമാണ്

  • വൃശ്ചികം രാശികളിൽ ജനിച്ചവർ സത്യസന്ധതയ്ക്കും പ്രാധാന്യം നൽകുക.

  • മീനം രാശികളിൽ ജനിച്ചവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement