ഗ്രേറ്റ് ബോംബെ സർക്കസിലെ എത്യോപ്യൻ താരങ്ങൾക്ക് തലശ്ശേരിയിൽ സ്വീകരണം
Last Updated:
സര്‍ക്കസിൻ്റെ നാടായ തലശ്ശേയില്‍ സര്‍ക്കസിലെ എത്യോപ്യന്‍ കലാകാരന്‍മാര്‍ക്ക് സ്വീകരണം. വനിതകളുള്‍പ്പെടെയുള്ള ഒന്‍പത് താരങ്ങളാണ് സര്‍ക്കസില്‍. സ്വന്തം നാട്ടില്‍ കിട്ടാത്ത ജീവിത സൗകര്യമാണ് സര്‍ക്കസിലൂടെ ലക്ഷ്യമിടുന്നത്.
ത്രസിപ്പിക്കുന്ന പ്രകടനങ്ങളുടെ കാഴ്ചയൊരുക്കുന്ന സര്‍ക്കസിലെ എത്യോപ്യന്‍ കലാകാരന്‍മാര്‍ക്ക് സര്‍ക്കസിൻ്റെ ഈറ്റിലമായ തലശ്ശേരിയില്‍ സ്വീകരണം നല്‍കി. തലശ്ശേരി പ്രസ്സ് ഫോറത്തിൻ്റെ നേതൃത്വത്തിലാണ് ഗ്രേറ്റ് ബോംബെ സര്‍ക്കസിലെ വനിതകളുള്‍പ്പെടെയുള്ള ഒന്‍പത് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്.
ടീം ലീഡര്‍ അബ്ദുറഹ്‌മാന്‍ നുര്‍ഹുസെന്‍ അബ്ദുളള, തഡെസ് എറിമിയാസ് ഗിര്‍മെ, മെകോനെന്‍ ഹബ്തമു ഫിക്കാഡു, യിഗ്രെം മെക്ഡെലവിറ്റ് ഡെസലേഗ്, ടെഫെറ യിംലക്നേഷ് ഡെഗിഫ്, അയ്ലെ ടിനുന്‍സെന്‍ അബ്രിഹേന്‍, ചെകോല്‍ ഡെബാസു അമിലാക്, അഗിമാസ് ഗെറ്റ്നെറ്റ് മൊല്ല, കിഫ് ലെ അബെല്‍ ഗിര്‍മ എന്നിവര്‍ക്ക് തലശ്ശേരി നഗരസഭ അധ്യക്ഷ ജമുനാറാണി ടീച്ചര്‍ മൊമൻ്റോ നല്‍കി ആദരിച്ചു. ടീം ലീഡര്‍ അബ്ദുറഹ്‌മാന്‍ നുര്‍ഹുസെന്‍ അബ്ദുളളയെ പൊന്നാടയണിയിച്ചു. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, പി ദിനേശന്‍, സിറാജുദീന്‍ മറ്റു മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
advertisement
കണ്ണെഞ്ചിപ്പിക്കുന്ന പ്രകടനവുമായി നാട് വിട്ട് ഈ എത്യോപ്യന്‍ സംഘം സര്‍ക്കസുമായെത്തിയത്, നാട്ടിലെ പട്ടിണിയും ദാരിദ്ര്യവും മറികടക്കാനാണ്. സ്വപ്രയത്‌നവും പരിശീലനവും കൊണ്ട് മറികടക്കുന്ന ഇവരില്‍ മൂന്ന് പെണ്‍കുട്ടികളും ആറ് പുരുഷന്മാരുമാണ്. ഇതില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. ട്രാക്കോ ബാലന്‍സ്, അക്രോബാറ്റിക്, ക്ലബ് ജഗ്ലിങ്, ആൻ്റിപോഡ് കൊണ്ടോര്‍ഷന്‍, ഇക്കരംഗ ആക്ട്, കൊണ്ടോര്‍ഷന്‍ ആക്ട്, ഫുട്ട് ജഗ്ലിങ്, ക്യൂബ് ജഗ്ലിങ്, റോളര്‍ സ്‌കേറ്റിങ് എന്നിങ്ങനെയുള്ള മെയ് അഭ്യാസങ്ങളാണ് ഇവര്‍ അവതരിപ്പിക്കുന്നത്.
എത്യോപ്യയയുടെ തലസ്ഥാനമായ എഡിസബാബയിലുള്ള സര്‍ക്കസ് അക്കാദമിയില്‍ നിന്ന് നാല് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണിവര്‍. സ്വന്തം രാജ്യത്ത് കിട്ടാത്ത സൗകര്യങ്ങളും ജീവിതവുമാണ് സര്‍ക്കസിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ചുരുങ്ങിയ അളവിലുള്ള ഭക്ഷണവും കൃത്യമായ പരിശീലനവുമാണ് ശരീരഘടനയുടെ രഹസ്യം. കലാകാരന്മാര്‍ക്കെല്ലാം തലശ്ശേരി ബിരിയാണിയും നല്‍കിയാണ് യാത്രയാക്കിയത്. തലശ്ശേരി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും കീലേരി കുഞ്ഞിക്കണ്ണന്‍ സ്മാരക മന്ദിരവും സ്റ്റേഡിയവും സന്ദര്‍ശിച്ചാണ് താരങ്ങള്‍ മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 22, 2025 3:18 PM IST