ചരിത്രനഗരിയുടെ പിറന്നാൾ: തലശ്ശേരി നഗരസഭയ്ക്ക് 159 വയസ്സ്!

Last Updated:

ചരിത്ര നഗരി ആഘോഷ രാവിലാണ്. നഗരസഭയായി പിറന്ന നാളില്‍ കേക്ക് മുറിച്ച് മധുരം നല്‍കിയാണ് ആഘോഷം. നഗരസഭ കോര്‍പ്പറേഷനായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തം.

നഗരസഭ അധ്യക്ഷ കേക്ക് മുറിക്കുന്നു
നഗരസഭ അധ്യക്ഷ കേക്ക് മുറിക്കുന്നു
കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റികളില്‍ ഒന്നായ തലശ്ശേരി പിറന്നാള്‍ ആഘോഷത്തിലാണ്. ചരിത്ര നഗരിയായി നിര്‍മ്മിക്കപ്പെട്ട നാള്‍ മുതല്‍ ഇന്ന് വരെ വികസന കുതിപ്പ് തുടരുന്ന നഗരസഭയാണ് തലശ്ശേരി. 159 വര്‍ഷത്തിൻ്റെ ചരിത്ര നിമിഷങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുന്ന തലശ്ശേരി നഗരസഭ കേരള പിറവി ദിനത്തില്‍ വാര്‍ഷിക ആഘോഷം ഗംഭീരമാക്കി.
തലശ്ശേരി നഗരസഭ അധ്യക്ഷ കെ എം ജമുന റാണി ടീച്ചര്‍ കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ജയരാജന്‍, സെക്രട്ടറി സുരേഷ്, കൗണ്‍സിലര്‍മാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. ആഘോഷരാവില്‍ കേക്ക് മുറിച്ച് നഗരസഭ അംഗങ്ങള്‍ മധുരം പങ്കുവെച്ചു.
നൂറ്റാണ്ട് പഴക്കമുള്ള നഗരസഭ കെട്ടിടത്തില്‍ നിന്ന് 2024 നവംബര്‍ 25 നാണ് പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ നഗരസഭ കെട്ടിടം നാടിന് സമര്‍പ്പിച്ചത്. വികസനം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭ കാഴ്ചവയ്ക്കുന്നത്. മികവില്‍ നിന്ന് മികവിലേക്ക് കുതിക്കുമ്പോഴും നഗരസഭ, കോര്‍പ്പറേഷനായി ഉയര്‍ത്തുന്ന ദിനത്തിനായി കാത്തിരിപ്പ് തുടരുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ചരിത്രനഗരിയുടെ പിറന്നാൾ: തലശ്ശേരി നഗരസഭയ്ക്ക് 159 വയസ്സ്!
Next Article
advertisement
'അയത്ന ലളിതം'; ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി ഷംല ഹംസ
'അയത്ന ലളിതം'; ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി ഷംല ഹംസ
  • ഷംല ഹംസ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി, ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന്.

  • ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ 2024ലെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു.

  • പുരുഷാധികാരത്തിന്റെയും മതപൗരോഹിത്യത്തിന്റെയും ഇടയിൽപെട്ട് ഞെരുങ്ങുന്ന സ്ത്രീയുടെ കഥയാണ് ചിത്രം.

View All
advertisement