സ്നേഹ സാന്ത്വനമായി റെയിൽവേ ഉദ്യോഗസ്ഥർ; അമൃതഭവനിൽ കിടക്കകളും ബെഡ്ഷീറ്റുകളും സമ്മാനിച്ചു
Last Updated:
ആരോരുമില്ലാതെ കഴിയുന്ന ഒരു കൂട്ടം ആളുകളുടെ പുതുവര്‍ഷം കളറായി. തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ അഗഥിമന്ദിരത്തില്‍ സ്‌നേഹസമ്മാനം നല്‍കി.
തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ ചാരിറ്റി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തില്‍ സ്നേഹ സാന്ത്വനം എന്ന പേരില്‍ കുട്ടിമാക്കൂലിലെ അഗതിമന്ദിരമായ അമൃതഭവനിലേക്ക് സ്നേഹ സമ്മാനങ്ങള്‍ കൈമാറി. ആരോരുമില്ലാതെ കഴിയുന്ന ഒരു കൂട്ടം ആളുകള്‍ക്ക് പുതുവര്‍ഷം സന്തോഷമാക്കാനായി 20 കിടക്ക, 40 ബെഡ്ഷീറ്റ്, 20 തലയണ എന്നിവ സ്നേഹ സമ്മാനമായി കൈമാറി.
ചടങ്ങില്‍ പുതുവത്സരം ആഘോഷിച്ചു, അമൃതഭവനിലേ അന്തേവാസിയായ സതിയുടെ പിറന്നാളും കേക്ക് മുറിച്ച് ആഘോഷമാക്കി. തലശ്ശേരി ആര്‍ പി എഫ് സബ് ഇന്‍സ്പെക്ടര്‍ കെ വി മനോജ് കുമാര്‍, റെയില്‍വേ ട്രാഫിക് ഇന്‍സ്പെക്ടര്‍ രാജേഷ്, തലശ്ശേരി സ്റ്റേഷന്‍ മാനേജര്‍ അജിത്ത് കുമാര്‍, തലശ്ശേരി സ്റ്റേഷന്‍ മാസ്റ്റര്‍ അശ്വിന്‍, പോര്‍ട്ടര്‍ റിഷാന്ത്, ആര്‍ പി എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സുന്തീര്‍, അജീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുതുവത്സര സ്നേഹം പങ്കിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 05, 2026 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്നേഹ സാന്ത്വനമായി റെയിൽവേ ഉദ്യോഗസ്ഥർ; അമൃതഭവനിൽ കിടക്കകളും ബെഡ്ഷീറ്റുകളും സമ്മാനിച്ചു








