ജുഡീഷ്യൽ സ്റ്റാഫ് സെവൻസ് ഫുട്ബോൾ; വാശിയേറിയ പോരാട്ടത്തിനൊടുവിൽ കപ്പടിച്ച് തലശ്ശേരി

Last Updated:

ജുഡീഷ്യല്‍ സ്റ്റാഫിൻ്റെ ജില്ലാതല സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെൻ്റില്‍ തലശ്ശേരി ഒന്നാമൻ. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷനാണ് ടൂര്‍ണമെൻ്റ് നടത്തിയത്.

ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു 
ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു 
കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷൻ്റെ ആഭിമുഖ്യത്തില്‍ ജുഡീഷ്യല്‍ സ്റ്റാഫിൻ്റെ ജില്ലാതല സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെൻ്റ് ഗാലറിയിലിരുന്ന കാണികളെ ആകാംഷയിലാക്കി.
തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തലശ്ശേരി യൂനിറ്റ് കപ്പ് ഉയര്‍ത്തി. കൂത്തുപറമ്പ് യൂനിറ്റ് റണ്ണേഴ്‌സായി. പ്രൊഫഷണൽ ജോലികൾക്ക് താൽകാലിക ഇടവേള നൽകിയാണ് ഓരോ താരങ്ങളും മാറ്റുരച്ചത്.
പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ട്രോഫികള്‍ സമ്മാനിച്ചു. കെ.സി. ജെ.എസ്.ഒ. ജില്ല പ്രസിഡൻ്റ് പി. ഷിനോബ് കുമാര്‍, സെക്രട്ടറി കെ.വി. കമറുദ്ദീന്‍, പി.പി. മനോഹരന്‍, കെ.പി. രാജേഷ്, മുഹമ്മദ് യസീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ജുഡീഷ്യൽ സ്റ്റാഫ് സെവൻസ് ഫുട്ബോൾ; വാശിയേറിയ പോരാട്ടത്തിനൊടുവിൽ കപ്പടിച്ച് തലശ്ശേരി
Next Article
advertisement
'45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചു'; രാജീവ് ചന്ദ്രശേഖർ
'45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചു'; രാജീവ് ചന്ദ്രശേഖർ
  • സിപിഎം 45 വർഷം ഭരിച്ച് തിരുവനന്തപുരത്തെ നശിപ്പിച്ചെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

  • തിരുവനന്തപുരത്ത് അഴിമതിരഹിതഭരണം നടപ്പാക്കും, 45 ദിവസത്തിനകം വികസന രൂപരേഖ തയ്യാറാക്കും.

  • ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം നഗരത്തിന്റെ വികസന രൂപരേഖ തയ്യാറാക്കും

View All
advertisement