നമ്മുക്കും ഉണ്ടല്ലോ അവകാശം, ആവേശമായി ഭിന്നശേഷി കുരുന്നുകളുടെ ലീഡര്‍ തിരഞ്ഞെടുപ്പ്
Last Updated:
ജനാധിപത്യ പ്രക്രിയ എന്നാല്‍ എന്തെന്ന് ഭിന്നശേഷി വിദ്യാര്‍ഥികളെ ബോധവത്ക്കരിക്കാന്‍ നടത്തിയ ലീഡര്‍ തിരഞ്ഞെടുപ്പ് വേറിട്ടതായി. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാങ്ങ, പൂമ്പാറ്റ, റോസാപ്പൂ ചിഹ്നത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്.
ധര്‍മ്മടം ജെ സി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ലീഡര്‍ തെരഞ്ഞെടുപ്പ് വേറിട്ട കാഴ്ച്ചയായി. പൊതു തെരഞ്ഞെടുപ്പിൻ്റെ മാതൃകയില്‍ നടപടിക്രമങ്ങള്‍ കൃത്യതയോടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കല്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പണം, പ്രചരണം, വോട്ടെടുപ്പ് എന്നിങ്ങനെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ എല്ലാം തന്നെ ഭംഗിയായി പാലിച്ചാണ് ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തിയത്.
ആവേശമായ പ്രചരണത്തിന് സ്‌കൂള്‍ ഒന്നാകെ ഒന്നിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയെ കുറിച്ചുള്ള പാഠങ്ങള്‍ പ്രായോഗികമായി നല്‍കാനാണ് ഇത്തരത്തില്‍ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് വേറിട്ട രീതിയില്‍ നടത്തിയത്. സ്‌കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് നുസ്രത് ജഹാന്‍ മാങ്ങ ചിഹ്നത്തിലും, എ ടി സജീര്‍ പൂമ്പാറ്റ ചിഹ്നത്തിലും, ചിജേഷ് റോസാപ്പൂ ചിഹ്നത്തിലുമാണ് മത്സരിച്ചത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും പ്രിന്‍സിപ്പള്‍, അധ്യാപകര്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവരും അവരവരുടെ സമ്മതിധാന അവകാശം ഉപയോഗപ്പെടുത്തി.
വരുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കുട്ടികളില്‍ സ്വയം വോട്ട് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും കൂടിയായിരുന്നു വേറിട്ട തെരഞ്ഞെടുപ്പ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Aug 04, 2025 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
നമ്മുക്കും ഉണ്ടല്ലോ അവകാശം, ആവേശമായി ഭിന്നശേഷി കുരുന്നുകളുടെ ലീഡര്‍ തിരഞ്ഞെടുപ്പ്






