പൈതൃക നഗരി കാത്തിരിക്കുന്ന നാളുകള്‍... തലശ്ശേരി ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ടൂറിങ്ങ് ടാക്കീസിന് തുടക്കമായി

Last Updated:

ലോക സിനിമകളെ വരവേല്‍ക്കാൻ തലശ്ശേരി ഒരുങ്ങി. ഒക്ടോബര്‍ 16 ന് തുടങ്ങുന്ന ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ടൂറിങ്ങ് ടാക്കീസ് പ്രദര്‍ശനവും പ്രചരണ ലോഗോ പ്രകാശനവും നടന്നു. 55 സിനിമകള്‍ നാല് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും.

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ടൂറിങ്ങ് ടാക്കീസിന്റെ ഉദ്ഘാടന ചടങ്ങ് 
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ടൂറിങ്ങ് ടാക്കീസിന്റെ ഉദ്ഘാടന ചടങ്ങ് 
കാഴ്ച്ചയുടെ തിരമാലകളുയരുന്ന ദിവസങ്ങളാണ് തലശ്ശേരിക്ക് ഇനിയുള്ള നാളുകള്‍. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ ഫിലിം ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഫെസ്റ്റിവലിൻ്റെ പ്രചാരണാര്‍ത്ഥം നടത്തുന്ന ടൂറിങ്ങ് ടാക്കീസ് പ്രദര്‍ശന ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനാറാണി ടീച്ചര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തലശ്ശേരി ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൻ്റെ പ്രചരണ ലോഗോ പ്രകാശനവും നടന്നു.
തലശ്ശേരി കടല്‍പ്പാലത്തിന് സമീപം ചാര്‍ളി ചാപ്ലിൻ്റെ ഈസി സ്ട്രീറ്റ് ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി അധ്യക്ഷനായി. തലശ്ശേരി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി. അബ്ദുള്‍ കിലാബ്, ജിത്തു കോളയാട്, തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്‌മെൻ്റ് കൗണ്‍സില്‍ മാനേജര്‍ ജിഷ്ണു ഹരിദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫെസ്റ്റിവലിൻ്റെ പ്രചരണാര്‍ഥമുള്ള സിനിമാ താരങ്ങളുടെ കലാലയ സന്ദര്‍ശനം തുടരുകയാണ്. ലോക സിനിമയിലെ അതുല്യ സൃഷ്ടികള്‍ പൈതൃക നഗരിയില്‍ എത്തുമ്പോള്‍ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ യുവതയെ ക്ഷണിക്കാന്‍ വിവിധ കലാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്.
advertisement
തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തിലാണ് മേള നടക്കുക. 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യന്‍ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകള്‍ നാല് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. മേളയിലേക്കുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനിലും നേരിട്ടുമായി പുരോഗമിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പൈതൃക നഗരി കാത്തിരിക്കുന്ന നാളുകള്‍... തലശ്ശേരി ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ടൂറിങ്ങ് ടാക്കീസിന് തുടക്കമായി
Next Article
advertisement
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
  • കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ കലാധരനും അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തതായി കണ്ടെത്തി

  • ഭാര്യയുടെ കള്ളക്കേസുകളും മക്കളുടെ സംരക്ഷണ തർക്കവും കലാധരനെ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിൽ

  • മക്കൾക്ക് അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

View All
advertisement