കണ്ണൂർ ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

Last Updated:

ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം

കണ്ണൂർ: സ്വാതന്ത്ര്യദിനത്തിൽ നാടിനെ ദുഃഖത്തിലാഴ്ത്തി രണ്ട് യുവാക്കളുടെ ദാരുണാന്ത്യം. കണ്ണൂർ ചാലക്കുന്ന് ചൊവ്വ ബൈപ്പാസിൽ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കൾ മരണപ്പെട്ടത്. കിഴുത്തള്ളിയിലെ അദ്വൈത് (19), ഇരിട്ടി മാടത്തിയിലെ ഹാരിസ് (46) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ച് അദ്വൈതും ഹാരിസും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇരുവരേയും ഉടനെ ചാല മിംമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ ഭാഗത്തേക്ക് വൺവേ തെറ്റിച്ച് കയറിയ ബൈക്കും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും റോഡിന് പുറത്തുള്ള ചതുപ്പിലേക്ക് തെറിച്ചു വീണു. അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
advertisement
നേരത്തെയും ചാല ബൈപ്പാസ് റോഡിൽ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരായ നിരവധിയാളുകൾക്ക് ഇവിടെ നിന്നും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ഓടയിൽ വീണ ബൈക്ക് യാത്രികന്റെ തലയിൽ കമ്പി കുത്തിക്കയറി
ഇന്‍റര്‍ലോക്ക് പാകിയ റോഡിൽ തെന്നി മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കുത്തിക്കയറി അപകടം. വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത്  യദുകൃഷ്ണൻ (34) ആണ് അപകടത്തിൽപെട്ടത്. വള്ളിക്കോട് തിയേറ്റർ ജംക്‌ഷനിൽ ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. ഓടയുടെ സമീപത്തുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു. യദുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
advertisement
യദുവിന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങിയ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. അപകടം സംഭവിച്ച് അരമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് യദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യദുവിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂർ ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement