ആറളം ഫാമിൽ നിന്ന് ആദ്യമായി എംബിബിഎസ് സീറ്റ് നേടി ഉണ്ണിമായ
Last Updated:
ആറളം ഫാമില്‍ നിന്ന് ആദ്യ എം ബി ബി എസുകാരിയായി ഉണ്ണിമായ. വയനാട് ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് പഠനം നടത്തും.
മോഹിച്ചത് കൊണ്ട് മാത്രമായില്ല കഠിന പരിശ്രമവും വേണം... ആറളത്തിൻ്റെ മകള്‍ ഉണ്ണിമായക്ക് പറയാനുണ്ട് ഉള്ളുനോവിൻ്റെ കഥ. ഇന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ നിന്ന് ആദ്യമായി എംബിബിഎസ് സീറ്റ് ലഭിച്ച ഉണ്ണിമായയെ തേടി അഭിനന്ദനപ്രവാഹമാണ്.
ഡോക്ടറാകണമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ബിഡിഎസ് പഠനം ഉണ്ണിമായ പാതിവഴിയില്‍ ഉപേക്ഷിച്ചു. ആദിവാസി വിഭാഗത്തിലെ കുറിച്യാ സമുദായംഗമായ ഉണ്ണിമായ ആറളം ഫാം പത്താം ബ്ലോക്കിലെ സി ആര്‍ മോഹനന്‍ ബിന്ദു ദമ്പതിമാരുടെ മകളാണ്. എംബിബിഎസിനോടുള്ള അതിയായ മോഹത്തില്‍ വീട്ടിലിരുന്ന് സ്വയം പഠിച്ചാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പാസായത്. സംസ്ഥാനതലത്തില്‍ എസ് ടി വിഭാഗത്തില്‍ 37-ാം റാങ്കാണ് ഈ മിടുക്കി 24 -ാം വയസ്സില്‍ സ്വന്തമാക്കിയത്.
2007ലാണ് ആലക്കോട് കാര്‍ത്തികപുരത്ത് നിന്ന് ഉണ്ണിമായയുടെ രക്ഷിതാക്കള്‍ ആറളം ഫാമില്‍ ഭൂമി നേടിയെത്തിയത്. ഇരിട്ടി പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ താമസിച്ച് ഇരിട്ടി ഹൈസ്കൂളിലായിരുന്നു പഠനം. പിന്നീടങ്ങോട്ട് ഉറച്ച മനസ്സുമായാണ് ഉണ്ണിമായ ഉപരിപഠനം നടത്തിയത്. അടുത്ത ദിവസം വയനാട് ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് ചേരും.
advertisement
ബിഡിഎസ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍ മകളെടുത്ത തീരുമാനം തെറ്റില്ലെന്ന ഉറച്ച വിശ്വാസത്തില്‍ അച്ഛനും അമ്മയും ഉണ്ണിമായയോടൊപ്പം ഉണ്ടായിരുന്നു. ഏക സഹോദരി ലയ പ്ലസ് ടു പഠനത്തിന് ശേഷം പി എസ് സി പരീക്ഷാ പരിശീലനത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 06, 2025 4:28 PM IST