തൊഴിലവസരങ്ങള്‍ തുറന്ന് തലശ്ശേരിയിലെ പ്രാദേശിക തൊഴില്‍മേള വേറിട്ട കാഴ്ചയൊരുക്കി

Last Updated:

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിലവസരങ്ങള്‍ തുറന്ന് വിജ്ഞാന കേരളം തലശ്ശേരി പ്രാദേശിക തൊഴില്‍മേള. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴില്‍മേള കെ.പി. മോഹനന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

പ്രാദേശിക തൊഴില്‍മേളയിൽ പങ്കെടുത്ത ആളുകൾ 
പ്രാദേശിക തൊഴില്‍മേളയിൽ പങ്കെടുത്ത ആളുകൾ 
തൊഴിലവസരങ്ങള്‍ തുറന്ന് വിജ്ഞാന കേരളം പ്രാദേശിക തൊഴില്‍മേളയ്ക്ക് തലശ്ശേരിയില്‍ തുടക്കം. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴില്‍മേള കെ.പി. മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
തൊഴിലന്വേഷകര്‍ക്ക് സര്‍ക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വിജ്ഞാന കേരളം പദ്ധതി മുഖേന ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നടത്തുന്ന ജില്ലയിലെ നാലാമത്തെ തൊഴില്‍മേളയാണിത്. ഇവിടെ ഇരുനൂറോളം തസ്തികകളിലായി 900 ലധികം തൊഴിലവസരങ്ങളുണ്ട്. വിവിധ മേഖലകളിലെ 45 കമ്പനികളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്.
പത്താം തരം മുതല്‍ ബിരുദ - ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കും ഐടിഐ, പോളിടെക്നിക്, ബി ടെക് യോഗ്യതയുള്ളവര്‍ക്കും അവസരങ്ങളുണ്ട്. ഗ്രാഫിക് ഡിസൈനര്‍, വെബ് ഡെവലപ്പര്‍, ടെക്നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍, ഓട്ടോമൊബെല്‍ ടെക്നീഷ്യന്‍, എച്ച് ആര്‍ എക്സിക്യൂട്ടീവ്, ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് തുടങ്ങി നിരവധി അവസരങ്ങള്‍ മേളയിലുണ്ടായിരുന്നു. യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലായി നൂറിലധികം വിദേശ തൊഴിലവസരങ്ങളും ലഭ്യമാണ്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണും ജോബ് ഫെയറില്‍ പങ്കെടുത്തു.
advertisement
തലശ്ശേരി സെൻ്റ് ജോസഫ് ഹയര്‍സെക്കഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി പി അനിത അധ്യക്ഷയായി. വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് തൊഴില്‍മേള വിശദീകരണം നടത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തൊഴിലവസരങ്ങള്‍ തുറന്ന് തലശ്ശേരിയിലെ പ്രാദേശിക തൊഴില്‍മേള വേറിട്ട കാഴ്ചയൊരുക്കി
Next Article
advertisement
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
  • ദിലീപിന്റെ സഹോദരി മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് സ്വകാര്യത ലംഘിച്ചതായി പോലീസിൽ പരാതി നൽകി

  • റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി

  • ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി

View All
advertisement