സംസ്ഥാന സ്‌കൂള്‍ ഗെയിംസ് വോളിബോള്‍ ടൂര്‍ണമെൻ്റിന് തലശ്ശേരിയിൽ ആവേശ പോരാട്ടം
Last Updated:
67-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസിൻ്റെ ഭാഗമായുള്ള വോളിബോള്‍ ടൂര്‍ണമെൻ്റിന് ആരംഭം. അണ്ടര്‍ 19 പുരുഷ വോളിബോളില്‍ തൃശ്ശൂര്‍ ജില്ല ജേതാക്കളായി. ടൂര്‍ണമെൻ്റ് 27 ന് അവസാനിക്കും.
67-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസിൻ്റെ ഭാഗമായുള്ള വോളിബോള്‍ ടൂര്‍ണമെൻ്റിന് തലശ്ശേരിയില്‍ തുടക്കമായി. ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച അണ്ടര്‍ 19 പുരുഷ വോളിബോള്‍ ടൂര്‍ണമെൻ്റില്‍ തൃശ്ശൂര്‍ ജില്ല ജേതാക്കളായി. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ നേടിക്കൊണ്ടാണ് തിരുവനന്തപുരം ജില്ലയെ തൃശ്ശൂര്‍ തോല്‍പ്പിച്ചത്. കോട്ടയം ജില്ല മൂന്നാം സ്ഥാനം നേടി.
ടൂര്‍ണമെൻ്റ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ വിജയത്തിലേക്കുള്ള ഊര്‍ജമാണ് തോല്‍വികളെന്നും കായിക രംഗത്ത് പ്രതിഭാശാലികളെ വാര്‍ത്തെടുക്കുന്നതില്‍ ഇത്തരം മത്സരങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ മണിലാല്‍ അധ്യക്ഷനായി. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ, ജില്ലാ പഞ്ചായത്തംഗം ഇ വിജയന്‍ മാസറ്റര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡി ഷൈനി, ടൂര്‍ണമെൻ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ഷാജി, അന്താരാഷ്ട്ര റഫറി ടി വി അരുണാജലം, ദ്രോണാചാര്യ ജേതാവ് ഡി ചന്ദ്രലാല്‍ എന്നിവര്‍ പങ്കെടുത്തു. അണ്ടര്‍ 19 വനിതാ ടീമുകളുടെ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച്ച രാവിലെ തന്നെ തുടക്കമായി. ടൂര്‍ണമെൻ്റ് 27 ന് അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 26, 2025 5:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് വോളിബോള്‍ ടൂര്‍ണമെൻ്റിന് തലശ്ശേരിയിൽ ആവേശ പോരാട്ടം