പെൻഷൻ ഗുണഭോക്താക്കൾക്ക് വീടുകളിൽ മസ്റ്ററിംഗ്: തലശ്ശേരിയിൽ മാതൃകയായത് തിരുവങ്ങാട് വാർഡ്
Last Updated:
പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് ചെയ്ത് കൊടുത്ത് മാതൃകയായി വാര്‍ഡ് മെമ്പര്‍. വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വലിയ ആശ്വാസമേകുന്ന രീതിയിലാണ് മസ്റ്ററിഗ്.
തലശ്ശേരിയിലെ തിരുവങ്ങാട് വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് ചെയ്ത് കൊടുത്ത് മാതൃകയായി വാര്‍ഡ് മെമ്പര്‍. വാര്‍ഡ് കൗണ്‍സിലര്‍ എന്‍ രേഷ്മയുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്കായി അക്ഷയ സെൻ്ററിൻ്റെ സഹകരണത്തോടെ മസ്റ്ററിംഗ് സൗകര്യമൊരുക്കിയത്. അക്ഷയ സെൻ്ററുകളിലെത്തി ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയ്ക്ക് മാറ്റം വരുത്തിയാണ് വീടുകളിൽ മാസ്റ്ററിംഗ് നടത്തിയത്.
ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍, വയോധികര്‍ തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ട് വീടിന് പുറത്തിറങ്ങാന്‍ പറ്റാത്തവര്‍ ഉള്‍പ്പെടെ മുഴുവന്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും വലിയ ആശ്വാസമേകുന്ന രീതിയിലാണ് മസ്റ്ററിഗ്. സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും വാര്‍ഷിക മാസ്റ്ററിങ് പൂര്‍ത്തീകരിക്കേണ്ടതുണ്ടന്ന സര്‍ക്കാര്‍ ഉത്തരവ് ഗുണഭോക്താതാക്കള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് നടത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇങ്ങനെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ് തൻ്റെ വാര്‍ഡിലെ ഗുണഭോക്താക്കള്‍ക്കായി വാര്‍ഡ് കൗണ്‍സിലര്‍ വീടുകളിലെത്തി മസ്റ്ററിംഗ് സൗകര്യമൊരുക്കിയത്.
advertisement
നിലവില്‍ പകുതിയിലേറെ പേരാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവരുടേത് വരും ദിവസം ഗുണഭോക്താക്കളുടെ വീട്ടിലേക്ക് നേരിട്ട് എത്തി തന്നെ പൂര്‍ത്തിയാക്കാനാണ് കൗണ്‍സിലറുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
July 26, 2025 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പെൻഷൻ ഗുണഭോക്താക്കൾക്ക് വീടുകളിൽ മസ്റ്ററിംഗ്: തലശ്ശേരിയിൽ മാതൃകയായത് തിരുവങ്ങാട് വാർഡ്