കണ്ണും ഹൃദയവും നിറഞ്ഞു: ചക്രക്കസേരയിലെത്തിയ സൗഹൃദങ്ങളുടെ കല്യാണ സംഗമം

Last Updated:

നിശ്ചയദാര്‍ഢ്യത്തിൻ്റെ മുഖവുമായി ചക്ര കസേരയിലാണ് അവരെത്തിയത്. കല്ല്യാണ വീട് ജീവിതം വീല്‍ചെയറിലായവരുടെ സംഗമ വീടായി. വരനെയും കുടുംബത്തെയും മനം നിറഞ്ഞ് അനുഗ്രഹിച്ചാണ് ചക്ര കസേരയില്‍ അവര്‍ മടങ്ങിയത്.

+
തലശ്ശേരിയിൽ

തലശ്ശേരിയിൽ വിവാഹ വീട്ടിൽ എത്തിയവർ

തലശ്ശേരി സൈദാര്‍പള്ളിയിലെ കല്യാണവീട് ജീവിതം വീല്‍ചെയറിലായവരുടെ സംഗമ വീടായി മാറി. ആഘോഷ രാവില്‍ ഉരുളുന്ന ചക്രക്കസേരകള്‍ ആഘോഷരഥങ്ങളാക്കിയാണ് അവരെത്തിയത്. വരനെയും കുടുംബത്തെയും മനം നിറഞ്ഞ് അനുഗ്രഹിച്ചാണ് അവര്‍ മടങ്ങിയത്. ഓരോ ഉരുളുന്ന ചക്രകസേരയിലും ഇരുന്നവര്‍ കൈകള്‍ ഒത്തുചേര്‍ന്ന് അനുഗ്രഹിച്ചപ്പോള്‍ കണ്ട് നിന്നവര്‍ക്കും അത് ഹൃദയംനിറഞ്ഞ കാഴ്ചയായി.
ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻ്റും തലശ്ശേരിയിലെ ക്രോക്കറി വ്യാപാരിയുമായ സൈദാര്‍പള്ളിയിലെ സി.സി.ഒ. നാസറിൻ്റെ മകൻ്റെ വിവാഹവിരുന്നില്‍ ക്ഷണിക്കപ്പെട്ടെത്തിയ ഒരു കൂട്ടം സുഹൃത്തുകള്‍. അവര്‍ ഒത്തു ചേര്‍ന്നതാണ് സൈദാര്‍പ്പള്ളിയിലെ 'അറീന്‍' വീട്.
നാസറിൻ്റെ മകന്‍ നിഹാല്‍ നാസറും പെരിങ്ങാടിയിലെ എന്‍.കെ. അഫ്സലിൻ്റെ മകള്‍ ആമിനാ അഫ്സലും തമ്മിലുള്ള വിവാഹം ഞായറാഴ്ച്ചയായിരുന്നു. കല്യാണത്തിന് ആളുകള്‍ കൂടുമ്പോഴുള്ള തിരക്ക് ചക്രക്കസേരയിലെത്തുന്ന തൻ്റെ കൂട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകാന്‍ പാടില്ലെന്നതിനാല്‍ വിരുന്ന് നാസര്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി. പരിമിതികളെ അതിജീവിച്ച് മുന്നോട്ടുപോകുന്ന, പലകാരണങ്ങളാല്‍ ചക്രക്കസേരയെ ആശ്രയിക്കുന്ന ഒരുകൂട്ടം ആളുകളാണ് വിരുന്നിന് സാക്ഷിയായത്. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തിയുള്‍പ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 60-ഓളം അംഗങ്ങള്‍ വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ ചക്രക്കസേരയില്‍ എത്തി.
advertisement
25 വര്‍ഷം മുന്‍പാണ് വീടുപണിക്കിടെ വീണ് നാസർ അപകടത്തില്‍പ്പെടുന്നതും പിന്നീട് വീല്‍ചെയറിലാകുന്നതും. എഴുന്നേറ്റ് നടക്കാന്‍ സാധിക്കില്ലെങ്കിലും തങ്ങളുടെ ശാരീരിക അവശതകളെ മറികടന്ന് മുന്നോട്ട് പോകാന്‍ തയ്യാറാകുന്ന നിശ്ചയദാര്‍ഢ്യമായിരുന്നു വിരുന്നിലെ ഓരോ മുഖങ്ങളിലും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണും ഹൃദയവും നിറഞ്ഞു: ചക്രക്കസേരയിലെത്തിയ സൗഹൃദങ്ങളുടെ കല്യാണ സംഗമം
Next Article
advertisement
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement