സാംസ്‌കാരിക വകുപ്പ് ആവിശ്യപ്പെട്ടിട്ടും വിട്ട് നല്‍കിയില്ല... അമൂല്യനിധി സൂക്ഷിച്ച് തലശ്ശേരിയിലെ വൈദികന്‍
Last Updated:
175 വര്‍ഷം പഴക്കമുള്ള ഹെര്‍മന്‍ ഗുണ്ടര്‍ട്ടിൻ്റെ പുസ്തകം തലശ്ശേരിയില്‍ സുരക്ഷിതം. രചിച്ച 28 ഗ്രന്ഥങ്ങളില്‍ 27 ഗ്രന്ഥങ്ങളും ജര്‍മ്മനിയിലെ സര്‍വ്വകലാശാലയിലാണ്.
കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്ന റവ. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, നിരവധി പുസ്തകങ്ങള്‍ സമ്മാനിച്ചെങ്കിലും അദ്ദേഹത്തിൻ്റേതായി ഒരേയൊരു പുസ്തകം മാത്രമേ നിലവില്‍ ഇന്ത്യയിലുള്ളു. ലോക ചരിത്രശാസ്ത്രം ഒന്നാം കാണ്ഡം ക്രിസ്തുവിനു മുമ്പേയുള്ള വൃത്താന്തം എന്ന ഈ പുസ്തകം, തലശ്ശേരിയിലെ ഒരു വൈദികന്‍ നിധി പോലെ സൂക്ഷിക്കുന്നുണ്ട്.

1851 ല്‍ എഴുതപ്പെട്ട ഈ പുസ്തകം 175 വര്‍ഷങ്ങള്‍ക്കിപ്പുറവും സി എസ് ഐ വൈദികന്‍ റവറല്‍ ഡോക്ടര്‍ ജി എസ് ഫ്രാന്‍സിസാണ് നിധി പോലെ സൂക്ഷിച്ച് വച്ചിരിക്കുന്നത്. കേരള സാംസ്‌കാരിക വകുപ്പും തലശ്ശേരി ഗുണ്ടേര്‍ട്ട് മ്യൂസിയം അധികൃതരും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഈ അമൂല്യ പുസ്തകം വിട്ട് നല്‍കാൻ ഇദ്ദേഹം തയ്യാറല്ല. മലയാള ഭാഷയിലുള്ള ആദ്യ നിഘണ്ടുവിൻ്റെ രചയിതാവായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 28 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
advertisement
കണ്ണില്‍കിട്ടു എന്ന തമിഴ് ക്രിസ്ത്യന്‍ മലയാളം പഠിക്കുകയും പിന്നീട് ഗുണ്ടേര്‍ട്ടിൻ്റെ ആവിശ്യപ്രകാരം സ്വന്തം കൈപടയിലാണ് പുസ്തകങ്ങള്‍ എഴുതിയിരുന്നത്. മറ്റെല്ലാ ഗ്രന്ഥങ്ങളും ജര്‍മനിയിലെ സര്‍വ്വകലാശാലയിലാണ് നിലവില്‍ ഉള്ളത്. തൻ്റെ പിതാവില്‍ നിന്ന് കൈമാറി കിട്ടിയ വിലമതിക്കാനാവാത്ത ലോക ചരിത്രശാസ്ത്രം പുസ്തകം ഗുണ്ടേര്‍ട്ടിൻ്റെ ഓര്‍മ്മയ്ക്കായാണ് വൈദികന്‍ ഫ്രാന്‍സിസ് സൂക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 20, 2026 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സാംസ്‌കാരിക വകുപ്പ് ആവിശ്യപ്പെട്ടിട്ടും വിട്ട് നല്‍കിയില്ല... അമൂല്യനിധി സൂക്ഷിച്ച് തലശ്ശേരിയിലെ വൈദികന്‍










