കേരളത്തില്‍ ആദ്യമായി പോളീഹൗസില്‍ കസ്തൂരിമഞ്ഞള്‍ കൃഷി; മാങ്ങാട്ടിടം യുവകര്‍ഷകരുടെ വിജയഗാഥ

Last Updated:

പോളീ ഹൗസില്‍ കസ്തൂരിമഞ്ഞള്‍ കൃഷി ആരംഭിച്ച് യുവകര്‍ഷകര്‍. 18 ലക്ഷം രൂപ മുടക്കി 2400 ഗ്രോബേഗിലാണ് വിത്ത് നട്ടത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പോളീ ഹൗസില്‍ കസ്തൂരിമഞ്ഞള്‍ കൃഷി നടത്തുന്നത്.

+
പോളീ

പോളീ ഹൌസിൽ കസ്തൂരി മഞ്ഞള്‍ നടുന്നു

ഹൈടെക്ക് കസ്തൂരിമഞ്ഞള്‍ കൃഷിയുമായി കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് യുവകര്‍ഷകര്‍ വിജയഗാഥ രചിക്കാന്‍ ഒരുങ്ങുന്നു. മാങ്ങാട്ടിടം കൃഷി ഭവൻ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ കള്‍ച്ചറല്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ആമ്പിലാട് കുന്നത്തൂര്‍മഠത്തില്‍ വീട്ടില്‍ യുവകര്‍ഷകരായ സാരംഗ്, ശ്രീരാംഗ് എന്നിവരുടെ നേതൃത്വത്തിലാണ് പോളീ ഹൗസില്‍ കസ്തൂരിമഞ്ഞള്‍ കൃഷി ആരംഭിച്ചത്.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പോളീ ഹൗസില്‍ കസ്തൂരിമഞ്ഞള്‍ കൃഷി നടത്തുന്നത്. കണ്ണൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വകേറ്റ് ബിനോയ് കുര്യന്‍ കസ്തൂരി മഞ്ഞള്‍ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ നാവീക സേന ഉദ്യോഗസ്ഥനായ സാരംഗ് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് പോളീ ഹൗസ് അഥവാ ഗ്രീന്‍ ഹൗസ് കൃഷി കണ്ട് മനസ്സിലാക്കിയാണ് കസ്തൂരി മഞ്ഞള്‍ കൃഷി ആരംഭിച്ചത്.
18 ലക്ഷം രൂപ മുടക്കി 2400 ഗ്രോബാഗിലാണ് വിത്ത് നട്ടിട്ടുള്ളത്. വെള്ളം നനയും വളമിടലും സെന്‍സര്‍ ക്രമീകരിച്ചാണ് ചെയ്യുന്നത്. സൗന്ദര്യ സംരക്ഷണത്തിനുള്‍പ്പെടെ ഇന്ന് മഞ്ഞള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ചര്‍മ്മകാന്തിക്കായി മഞ്ഞളിലുപരി കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുന്നു. കണ്‍ തുറക്കുന്ന നിമിഷത്തില്‍ കസ്തൂരി മഞ്ഞള്‍ ഫലം ചെയ്യുമെന്നതിനാല്‍ മാര്‍ക്കറ്റില്‍ വന്‍ഡിമാൻ്റാണ്.
advertisement
മുഖ സൗന്ദര്യം വര്‍ധിക്കുന്നതോടൊപ്പം തന്നെ ഔഷധഗുണങ്ങള്‍ ഏറെയുള്ള ചെടി കൂടെയാണ് എന്നതിനാല്‍ ഇവയ്ക്ക് പ്രാധാന്യവും ഏറെ. 800 ഗ്രോബാഗില്‍ കരിമഞ്ഞള്‍ കൃഷിയും ചെയ്യുന്നുണ്ട്. യുവ കര്‍ഷകരുടെ ഉദ്യമത്തിന് പൂര്‍ണ്ണ പിന്തുണയേകുന്ന പഞ്ചായത്ത് മാങ്ങാട്ടിടം ബ്രാന്‍ഡില്‍ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് നീക്കം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കേരളത്തില്‍ ആദ്യമായി പോളീഹൗസില്‍ കസ്തൂരിമഞ്ഞള്‍ കൃഷി; മാങ്ങാട്ടിടം യുവകര്‍ഷകരുടെ വിജയഗാഥ
Next Article
advertisement
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
  • ദിലീപിന്റെ സഹോദരി മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് സ്വകാര്യത ലംഘിച്ചതായി പോലീസിൽ പരാതി നൽകി

  • റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി

  • ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി

View All
advertisement