എമര്‍ജന്‍സി നമ്പറിലേക്ക് ഫോണ്‍ കോള്‍... തലശ്ശേരി പോലീസിൻ്റെ അതിവേഗ ഇടപെടലില്‍ യുവാവിന് പുതുജീവൻ
Last Updated:
ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന വിവരമറിയിച്ച് ഫോണ്‍ കോള്‍. പിന്നാലെ അന്വേഷണം. ഒടുവില്‍ യുവാവിൻ്റെ ജീവന്‍ രക്ഷപ്പെടുത്തിയ തലശ്ശേരി പോലീസിന് അഭിനന്ദന പ്രവാഹം.
സുഹൃത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോകുന്നു... രാത്രി എമര്‍ജന്‍സി നമ്പറിലേക്ക് വന്ന ഫോണ്‍ കോളില്‍ യുവാവിൻ്റെ ജീവന്‍ രക്ഷപ്പെടുത്തി തലശ്ശേരി പോലീസ്. സമയം പാഴാക്കാതെ വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് അതിവേഗം ഇടപെട്ടു.
സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ യുവാവിൻ്റെ ലൊക്കേഷന്‍ കണ്ടെത്തിയതോടെയാണ് തലശ്ശേരി പോലീസ് ടെംപിള്‍ഗേറ്റ് റെയില്‍വേ ട്രാക്ക് പ്രദേശത്ത് എത്തിയത്. ഇരുട്ടില്‍ ഒളിച്ചിരുന്ന യുവാവിനെ കണ്ടെത്തി സുരക്ഷിതമായി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. യുവാവ് ക്ഷീണിതനായതിനാല്‍ ഭക്ഷണമെത്തിച്ച് നല്‍കുകയും ചെയ്തു. പിന്നീട് കുടുംബത്തെ വിളിച്ചുവരുത്തി, അവരുടെ സംരക്ഷണത്തില്‍ വിട്ടയച്ചു.
എന്ത് പ്രശ്‌നമുണ്ടെങ്കിലും തങ്ങളെ വിളിക്കണമെന്നും, ഒരിക്കലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കരുതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഉപദേശിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനേഷ്, ആകര്‍ഷ് എന്നിവരാണ് രാത്രിയിലെത്തിയ ഫോണ്‍ കോളിന് പിന്നാലെ പോയതും, വിലപ്പെട്ട ഒരു ജീവന്‍ രക്ഷിച്ചതും. വ്യാജ കോളുകള്‍ ഉള്‍പ്പെടെ ദിവസേന വരുമ്പോഴും ഒട്ടും തന്നെ ആലോചിക്കാതെ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിച്ച പൊലീസുകാരെ തേടി അഭിനന്ദന പ്രവാഹം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 15, 2025 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
എമര്‍ജന്‍സി നമ്പറിലേക്ക് ഫോണ്‍ കോള്‍... തലശ്ശേരി പോലീസിൻ്റെ അതിവേഗ ഇടപെടലില്‍ യുവാവിന് പുതുജീവൻ


