കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇത് സംബന്ധിച്ച കോഴിക്കോട് ജില്ലാ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകി. ഇതിന്റെ ഭാഗമായി ആശുപത്രി ബില്ലുകൾ ആരോഗ്യ വകുപ്പ് നേരിട്ട് വാങ്ങുകയാണ്. ബിൽ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുതെന്നും ആശുപത്രി അധികൃതരോട് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Karipur Plane Crash
ആശുപത്രിയിൽ കഴിയുന്നവരുടെ താൽപര്യം അനുസരിച്ച് വേണമെങ്കിൽ മറ്റ് ആശുപത്രികളിലേക്ക് മാറാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.