Karipur Air India Express Crash | 12 വർഷം വ്യോമസേനയിൽ; ക്യാപ്റ്റൻ സാഥെ 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്

Last Updated:

മഹാരാഷ്ട്രയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും 1980ൽ പുറത്തറങ്ങിയ സാഥെ വ്യോമസേനയിൽ എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റായിരുന്നു.

തിരുവനന്തപുരം: കരിപ്പുർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ട് മരിച്ച ക്യാപ്ടൻ ദീപക് സാഥെ 30 വർഷത്തെ പ്രവർത്തന പരിചയമുള്ള പൈലറ്റ്. വ്യോമസേനയിൽ 12 വർഷത്തെ സർവീസിനു ശേഷം ജോലി രാജിവച്ചാണ് സാഥെ യാത്രാ വിമാനങ്ങൾ പറത്താനെത്തിയത്.
സാഥെ ഭാര്യയ്ക്കൊപ്പം
മഹാരാഷ്ട്രയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും 1980ൽ പുറത്തറങ്ങിയ സാഥെ വ്യോമസേനയിൽ എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റായിരുന്നു. എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്നും സ്വോര്‍ഡ് ഓഫ് ഹോണര്‍ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിൽ എത്തുന്നതിന് മുൻപ് എയര്‍ബസ് 310ന്റെ പൈലറ്റായും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബ സമേതം മുംബെയിലായിരുന്നു താമസം.
advertisement
കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 17 പേരാണ് മരിച്ചത്. പരിക്കേറ്റ് 16 പേരുടെ നിലഗുരുതരമാണെന്ന വിവരങ്ങളാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്നത്. പരിക്കേറ്റ 123 പേരെയാണ് വിവിധ ആശുപത്രികളിൽ എത്തിച്ചിരിക്കുന്നത്.
ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണ്. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശികസമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകുന്നേരം 07.27നാണ് എത്തേണ്ടിയിരുന്നത്.എയർപോർട്ട് കൺട്രോൾ റും നമ്പർ 0483 2719493, 2719321, 2719318, 2713020, 8330052468.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash | 12 വർഷം വ്യോമസേനയിൽ; ക്യാപ്റ്റൻ സാഥെ 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്
Next Article
advertisement
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
  • മാതാപിതാക്കൾ രാജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

  • പോലീസ് പ്രാഥമിക നിഗമനത്തിൽ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം.

  • വീട്ടുകാർ കൊലപാതകമെന്ന് സംശയിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement