advertisement

കാസർ​ഗോഡ് ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ് സ്കൂളിൽ

Last Updated:

പരീക്ഷാ ദിവസം അധ്യാപകരും ജീവനക്കാരും ചേർന്നാണ് ചടങ്ങ് നടത്തിയത്

News18
News18
കാസർഗോഡ് ബംഗളം കക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ് നടത്തിയത് വിവാദത്തിൽ. പരീക്ഷാ ദിവസം അധ്യാപകരോടൊപ്പം ചേർന്നാണ് ചടങ്ങ് നടത്തിയത്. തലയിൽ അരിയിട്ട് അനുഗ്രഹിച്ച് പരമ്പരാഗത രീതിയിലായിരുന്നു ജീവനക്കാർ സ്കൂളിൽ വച്ച് വളക്കാപ്പ് ചടങ്ങ് നടത്തിയത്. സർക്കാർ സ്കൂളിൽ അധ്യാപകരുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ചടങ്ങ് സംഘടിപ്പിച്ചതിലാണ് പ്രതിഷേധം.
സംഭവത്തിന് പിന്നാലെ പിടിഎ അടിയന്തരയോഗം വിളിച്ചു. ഗർഭിണിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും ആയുരാരോഗ്യസൗഖ്യം ഉണ്ടാകുമെന്ന വിശ്വാസത്തിൽ നടത്തുന്ന ചടങ്ങാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം ചടങ്ങുകൾ നടത്തരുതെന്ന് കൃത്യമായ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് സംഭവം. ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗർഭിണിയായ ലാബ് അസിസ്റ്റന്റിന്റെ വളക്കാപ്പ് ചടങ്ങ് അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് നടത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർ​ഗോഡ് ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ് സ്കൂളിൽ
Next Article
advertisement
റിലയൻസ് ഫൗണ്ടേഷൻ ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിൻ: ഇന്ത്യയിലുടനീളം ജലാശയങ്ങൾ ശുദ്ധീകരിച്ച് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ
റിലയൻസ് ഫൗണ്ടേഷൻ ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിൻ: ഇന്ത്യയിലുടനീളം ജലാശയങ്ങൾ ശുദ്ധീകരിച്ച് സന്നദ്ധപ്രവർത്തകർ
  • ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിനിൽ 33,000-ത്തിലധികം സന്നദ്ധപ്രവർത്തകർ ജലാശയങ്ങൾ ശുദ്ധീകരിച്ചു

  • 15 സംസ്ഥാനങ്ങളിലും 108 ജില്ലകളിലായി 1400-ലധികം ജലാശയങ്ങൾ ശുദ്ധീകരിച്ച് 85,000 കിലോ മാലിന്യങ്ങൾ നീക്കം

  • ജലസ്രോതസ്സുകളുടെ ദീർഘകാല പരിപാലനം ഉറപ്പാക്കാൻ ജനപങ്കാളിത്തം, പരിശീലിത ക്ലൈമറ്റ് ചാമ്പ്യന്മാർ നേതൃത്വം

View All
advertisement