'കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 2022 ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കും': മന്ത്രി മുഹമ്മദ് റിയാസ്

Last Updated:

ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തി

Riyas_Kazhakkottam
Riyas_Kazhakkottam
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പദ്ധതി 2022 ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പദ്ധതി പ്രദേശം സന്ദർശിച്ച് നടത്തിയ നിർമ്മാണ പുരോഗതി അവലോകനം ചെയ്തതിനുശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. സ്ഥലം എം എൽ എ കടകംപള്ളി സുരേന്ദ്രൻ ഒപ്പമുണ്ടായിരുന്നു.
പി എ മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
എലവേറ്റഡ് ഹൈവേ നിർമ്മാണപുരോഗതി പരിശോധിക്കാൻ തിരുവനന്തപുരം കഴക്കൂട്ടത്ത് പോയിരുന്നു. ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, കൗൺസിലർ എൽ എസ് കവിത, ഉദ്യോഗസ്ഥർ എന്നിവർ കൂടെ ഉണ്ടായിരുന്നു. അതിനു ശേഷം യോഗം ചേർന്ന് പ്രവർത്തന പുരോഗതി അവലോകനം ചെയ്തു.
60 ശതമാനം പ്രവൃത്തിയാണ് നിലവിൽ പൂർത്തിയായത്. 2022 ഏപ്രിൽ മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പു നൽകിയിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രൻ എം എൽ എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരാനും തീരുമാനിച്ചു. ആവശ്യമെങ്കിൽ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേർക്കും. ടാർഗറ്റ് അനുസരിച്ച് ഓരോ പ്രവൃത്തിയും പൂർത്തീകരിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കാനാണ് തീരുമാനം.
advertisement
സർവ്വീസ് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കും. മഴക്കാലത്തെ വെള്ളക്കെട്ട് വിഷയം ചർച്ച ചെയ്യാൻ എം എൽ എ യുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അധികൃതരെ കൂടി ഉൾപ്പെടുത്തി യോഗം വിളിക്കും. ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
നേരത്തെ സംസ്ഥാനത്തെ റോഡുകളെ പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കി പൊതുമരാമത്ത് വകുപ്പ്. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കി.മി ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു
advertisement
സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുകയാണ്. റോഡുകളെ പറ്റിയുള്ള പരാതി ഇനിമുതല്‍ ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കാന്‍ മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും.
പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ആര്‍എംഎംഎസ്)ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ആപ്പ് ഓരുങ്ങുന്നത്. ശാസ്ത്രീയമായ രീതിയില്‍ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ റോഡുകളുടെ പരിപാലാനം സാധ്യമാക്കുന്ന രീതിയാണിത്. ഇതുവഴി മൈന്റനസ് പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്താനും നിലവില്‍ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും.
advertisement
സംസ്ഥാനത്തെ തിരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കി.മി ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 2022 ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കും': മന്ത്രി മുഹമ്മദ് റിയാസ്
Next Article
advertisement
സ്ത്രീയെ പറ്റിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത പാസ്റ്റര്‍ 'നമ്പൂതിരി' അറസ്റ്റിൽ
സ്ത്രീയെ പറ്റിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത പാസ്റ്റര്‍ 'നമ്പൂതിരി' അറസ്റ്റിൽ
  • മണർകാട് സ്വദേശിനിയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത പാസ്റ്റർ ഹരിപ്രസാദ് അറസ്റ്റിൽ.

  • പാസ്റ്റർ ഹരിപ്രസാദ് എട്ടുമാസമായി തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

  • പ്രാർത്ഥനാ സ്ഥാപനത്തിന്റെ മറവിൽ നിരവധിപേരുടെ പണവും സ്വർണവും തട്ടിയെടുത്തതായി പോലീസ് പറയുന്നു.

View All
advertisement