അറബിക്കടലിന് മീതെ സ്വപ്നച്ചിറകിലേറി ജെനി; കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റായി ഈ കൊച്ചുതുറക്കാരി

Last Updated:

തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനമായി മാറുന്നത്.

തിരുവനന്തപുരം: ശനിയാഴ്ച രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മീതെ പറക്കുമ്പോൾ ഒരു പുതുചരിത്രം പിറക്കും. കേരളത്തിലെ തീരദേശമേഖലയ്ക്കു എന്നെന്നും അഭിമാനിക്കാൻ വക നൽകുന്ന ഒരു ചരിത്രം നേട്ടം. തിരുവനന്തപുരം കൊച്ചുതുറ എന്ന തീരദേശ ഗ്രാമത്തിൽനിന്നുള്ള ജെനി ജെറോം എന്ന യുവതിയാണ് സഹപൈലറ്റായി കോക്പിറ്റിനുള്ളിൽ ഉണ്ടാകും. കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റായി ഈ കൊച്ചുതുറക്കാരി മാറും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് എന്ന നേട്ടവും ജെനിയെ തേടിയെത്തും.
തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനമായി മാറുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പൈലറ്റാകണമെന്ന മോഹം ജെനിയുടെ മനസിൽ കയറി കൂടിയത്. എല്ലാ പിന്തുണയും നൽകി അച്ഛൻ ഒപ്പം നിന്നു. ചെറിയ പ്രായത്തിലേ അച്ഛനൊപ്പം അറേബ്യൻ നാട്ടിലേക്കു പോയതാണ് ജെനിയും കുടുംബവും. അജ്മാനിൽ സ്ഥിരതാമസമാക്കിയ ജെനി പൈലറ്റാകുന്നതിനുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കി. മൂന്നു മാസം മുമ്പാണ് ജെനിക്ക് വിമാനം പറത്താനുള്ള ലൈസൻസ് ലഭിക്കുന്നത്.
advertisement
വൈകാതെ എയർ അറേബ്യയുടെ ഭാഗമായി മാറിയ ജെനിയ്ക്ക്, തന്‍റെ ജന്മനാട്ടിലേക്കുള്ള ആദ്യ യാത്രയാണിത്. പ്ലസ് ടു പൂർത്തിയാക്കിയ ശേഷമാണ് ജെനി പൈലറ്റാകുന്നതിനുള്ള ശ്രമം തുടങ്ങിയത്. പരിശീലന കാലഘട്ടം ഏറെ ആവേശകരമായി തന്നെ പൂർത്തിയാക്കി. ആദ്യമൊക്കെ അൽപ്പം ബുദ്ധിമുട്ട് തോന്നി. പരിശീലനത്തിനിടെ ഒരു തവണ അപകടത്തിൽപെടുകയും ചെയ്തു. എന്നാൽ ഇച്ഛാശക്തികൊണ്ട് എല്ലാ വെല്ലുവിളികളെയും ജെനി അനായാസം മറികടന്നു. ഒടുവിൽ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ ജെനിക്ക് സാധിച്ചിരിക്കുന്നു.
ജെനിക്ക് രണ്ടു വയസ് ഉള്ളപ്പോഴാണ് അച്ഛൻ ജെറോ ജോവിൻ കുടുംബത്തോടൊപ്പം ജോലി തേടി ദുബായിൽ എത്തുന്നത്. പിന്നീട് അജ്മാനിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ബിയാട്രീസാണ് ജെനിയുടെ മാതാവ്. ജെബി ജെറോം സഹോദരനാണ്.
advertisement
ട്രിവാൻഡ്രം ഇന്ത്യൻ എന്ന ഫേസ്ബുക്ക് പേജ് പങ്കുവെച്ച കുറിപ്പ്
ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.
എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത്
തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു..ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് ഈ തിരുവനന്തപുരത്തുകാരി..
advertisement
ജെനി ജെറോമിന് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ..
മലയാളം വാർത്തകൾ/ വാർത്ത/Life/
അറബിക്കടലിന് മീതെ സ്വപ്നച്ചിറകിലേറി ജെനി; കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റായി ഈ കൊച്ചുതുറക്കാരി
Next Article
advertisement
പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍
പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍
  • DYFI leader Manesh threatened a student and her friend, extorting gold and money.

  • മനേഷ് സദാചാര ഗുണ്ട ചമഞ്ഞു, മൊബൈൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

  • മനേഷിനെ ആക്രമിച്ച കേസിൽ 10 പേർക്കെതിരെയും ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

View All
advertisement