കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ഓടിത്തുടങ്ങി; ദുരന്ത പശ്ചാത്തലത്തിൽ ചടങ്ങുകൾ ഒഴിവാക്കി തുടക്കം
- Published by:Sarika N
- news18-malayalam
Last Updated:
ആഴ്ചയില്‍ മൂന്ന് ദിവസമാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് നടത്തുക
കൊച്ചി : കേരളത്തിന്റെ മൂന്നാം വന്ദേഭാരത് എക്‌സ്പ്രസ് ഓടി തുടങ്ങി.എറണാകുളം ബെംഗളൂരു പാതയിലാണ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ്. ഉച്ചയ്ക്ക് 12:50-ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് വന്ദേ ഭാരത് സർവീസ് തുടങ്ങിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ദുഃഖാചരണം ഉള്ളതിനാല്‍ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയാണ് വന്ദേഭാരത് സർവീസ് ആരംഭിച്ചത് .
ആഴ്ചയില്‍ മൂന്ന് ദിവസമാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് നടത്തുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12:50-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് ബെംഗളൂരു കന്റോണ്‍മെന്റിലെത്തും.വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് ബെംഗളൂരു കന്റോണ്‍മെന്റില്‍നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചതിരിഞ്ഞ് 2:20-ന് എറണാകുളം സൗത്തിലെത്തും. 620 കിലോമീറ്റര്‍ ദൂരം ഒമ്പത് മണിക്കൂര്‍ 10 മിനുറ്റ് കൊണ്ടാണ് വന്ദേഭാരത് എക്‌സ്പ്രസ് ഓടിയെത്തുക.
advertisement
ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് എറണാകുളം-ബെംഗളൂരു വണ്ഡേഭാരതിന് സ്റ്റോപ്പ് ഉണ്ടാവുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 31, 2024 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ഓടിത്തുടങ്ങി; ദുരന്ത പശ്ചാത്തലത്തിൽ ചടങ്ങുകൾ ഒഴിവാക്കി തുടക്കം