Kerala Budget 2022 | യുക്രെയ്‌നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി നോർക്ക പ്രത്യേക സെൽ
- Published by:user_57
- news18-malayalam
Last Updated:
യുക്രെയ്ൻ പ്രതിസന്ധിയിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ബഡ്ജറ്റിൽ പ്രഖ്യാപനം
യുക്രെയ്ൻ പ്രതിസന്ധിയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചതായി ബജറ്റ് (Kerala Budget 2022) പ്രസംഗത്തിൽ ധനമന്ത്രി ബാലഗോപാൽ. ഇതിന്റെ ഭാഗമായി 3123 വ്യക്തികളെ 15 ചാർട്ടേർഡ് വിമാനങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തി സുരക്ഷിതമായി നാട്ടിൽ എത്തിച്ചു. ഇതിനു ശേഷം പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത ഇക്കുറി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സർട്ടിഫിക്കറ്റുകളും മറ്റും കൈമോശം വന്നവർക്കു അത് വീണ്ടെടുക്കാനും, പഠനം തുടരാനും വേണ്ടിയുള്ള സഹായം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതാണ്. ഈ വിദ്യാർത്ഥികളുടെ തുടർപഠനം സാധ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടൽ ആവശ്യമുണ്ട്. ഇതിന്റെ ഏകോപനത്തിനായി നോർക്കയുടെ പ്രത്യേക സെൽ ഏകോപിപ്പിക്കും. ഇതിന്റെ പ്രവർത്തനത്തിനായി 10 കോടി രൂപ ബഡ്ജറ്റിൽ മാറ്റിവച്ചു. വിദേശത്തു പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ ഡാറ്റ ബാങ്ക് നോർക്ക തയാറാക്കും.
Summary: Kerala Budget 2022 set aside a sum of Rs 10 crore towards the formation of a special cell in NORKA to look after education matters of students who returned home from the crisis hit Ukraine
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2022 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Budget 2022 | യുക്രെയ്‌നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി നോർക്ക പ്രത്യേക സെൽ