• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING | കോന്നി: അട്ടിമറിച്ച് ജനീഷ് കുമാർ; ചെങ്കോട്ടയായി പത്തനംതിട്ട

BREAKING | കോന്നി: അട്ടിമറിച്ച് ജനീഷ് കുമാർ; ചെങ്കോട്ടയായി പത്തനംതിട്ട

1982 നു ശേഷം  മണ്ഡലത്തിലെ മൂന്നാമത്തെ സിപിഎം വിജയമാണിത്. 23 കൊല്ലത്തിനു ശേഷമാണ് കോൺഗ്രസിന് മണ്ഡലം നഷ്ടമാകുന്നത്

ജനീഷ് കുമാർ

ജനീഷ് കുമാർ

  • Share this:
    സിപിഎം സ്ഥാനാർഥി  ജനീഷ് കുമാർ കോന്നി മണ്ഡലത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി പി മോഹൻരാജിനെയാണ്  ജനീഷ്  തന്റെ കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയത്. 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 1982 നു ശേഷം  മണ്ഡലത്തിലെ മൂന്നാമത്തെ സിപിഎം വിജയമാണിത്. 23 കൊല്ലത്തിനു ശേഷമാണ് കോൺഗ്രസിന് മണ്ഡലം നഷ്ടമാകുന്നത്. 1991ൽ എ. പത്മകുമാറാണ് ഇവിടെ ഒടുവിൽ വിജയിച്ച സിപിഎം സ്ഥാനാർഥി. 1996 മുതൽ  എം.എൽ.എ ആയിരുന്ന അടൂർ പ്രകാശ് ലോക് സഭാംഗമായതിനേ തുടർന്നാണ്  ഉപതെരഞ്ഞെടുപ്പ്.

    BREAKING | എറണാകുളത്ത് വിനോദ്; മഴയത്തും വെയിലത്തും വീഴാത്ത കോണ്‍ഗ്രസ്

    കോന്നിയും പിടിച്ചതോടെ പത്തനംതിട്ട ജില്ലയിലെ  അഞ്ചു മണ്ഡലങ്ങളും  ഇടതു മുന്നണിയുടെ കൈയ്യിലായി. ജില്ലയിൽ നിന്നുള്ള  സിപിഎം അംഗങ്ങളുടെ എണ്ണം മൂന്നായി. റാന്നിയിൽ രാജു എബ്രഹാം, ആറന്മുളയിൽ വീണാ ജോർജ്, എന്നീ സിപിഎം അംഗങ്ങളും അടൂരിൽ സിപിഐയിലെ  ചിറ്റയം ഗോപകുമാർ തിരുവല്ലയിൽ  ജനതാദളിലെ മാത്യു ടി തോമസ്  എന്നിവരാണ് ജില്ലയിലെ മറ്റ് എം എൽ എമാർ.
    First published: