Kerala Congress | ഇടതു മുന്നണിയിലെ ജോസിനെ കൈയ്യൊഴിഞ്ഞ് കൂടുതൽ നേതാക്കൾ; ഇ.ജെ ആഗസ്തി ജോസഫ് പക്ഷത്തേക്ക്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജോസഫ് എം. പുതുശേരിക്കു പിന്നാലെയാണ് മറ്റൊരു പ്രമുഖ നേതാവ് കൂടി ജോസ് പക്ഷത്ത് നിന്നും ജോസഫിനൊപ്പമെത്തുന്നത്.
കോട്ടയം: ഇടതു മുന്നണിയിൽ ചേക്കേറാൻ കേരള കോൺഗ്രസ് ജോസ് കെ. മാണി പക്ഷം തീരുമാനിച്ചതിനു പിന്നാലെ കൂടുതൽ നേതാക്കൾ ജോസഫ് പക്ഷത്തേക്ക് കൂറുമാറുന്നു. പാർട്ടിയുടെ ശക്തി കേന്ദ്രമായ കോട്ടയത്തെ മുതിർന്ന നേതാവും കാലങ്ങളായി കെ.എം മാണിയുടെ വിശ്വസ്തനുമായിരുന്ന ഇ.എം ആഗസ്തിയാണ് ഇപ്പോൾ ജോസഫ് വിഭാഗത്തിനൊപ്പം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ ഭാഗമായി തുടരാൻ തീരുമാനിച്ച ആഗസ്തിയെ മുന്നണിയുടെ ജില്ലാ ചെയർമാനാക്കിയേക്കും.
ഇരുപത്തിയഞ്ച് വർഷക്കാലം കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായി ഇ.എം ആഗസ്തി പ്രവർത്തിച്ചിട്ടുണ്ട്. 2017-ൽ കേരള കോൺഗ്രസ് സിപിഎം പിന്തുണയിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ അധികാരത്തിലെത്തിയതിൽ പ്രതിഷേധിച്ചാണ് പാർട്ടി ജില്ലാ അധ്യക്ഷ സ്ഥാനം ആഗസ്തി രാജിവച്ചത്. അതേസമയം തുടർന്നും പാർട്ടിയിൽ സജീവമായിരുന്നു. ഇടതുപ്രവേശനം ജോസ് കെ. മാണി പ്രഖ്യപിച്ചപ്പോഴും ആഗസ്തി പങ്കെടുത്തിരുന്നില്ല. അതേസമയം ഇരുവവിഭഗങ്ങളും തമ്മിൽ ശക്തമായ തർക്കം നടക്കുമ്പോഴും ആഗസ്തി ജോസ് പക്ഷത്തിനൊപ്പമായിരുന്നു.
advertisement
ജോസഫ് എം. പുതുശേരിക്കു പിന്നാലെയാണ് മറ്റൊരു പ്രമുഖ നേതാവ് കൂടി ജോസ് പക്ഷത്ത് നിന്നും ജോസഫിനൊപ്പമെത്തുന്നത്. കഴിഞ്ഞ ദിവസം പി.ജെ ജോസഫ് ആഗസ്തിയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച കോട്ടയത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ആഗസ്തി പങ്കെടുക്കും.
ഇതിനിടെ പ്രദേശിക തലത്തിലും നിരവധി നേതാക്കളാണ് ജോസഫ് പക്ഷത്തേക്ക് കൂറുമാറിയിരിക്കുന്നത്.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകി കൊഴിഞ്ഞ് പോക്കിന് തടയിടമെന്ന പ്രതീക്ഷയിലാണ് ജോസ് പക്ഷം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2020 8:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress | ഇടതു മുന്നണിയിലെ ജോസിനെ കൈയ്യൊഴിഞ്ഞ് കൂടുതൽ നേതാക്കൾ; ഇ.ജെ ആഗസ്തി ജോസഫ് പക്ഷത്തേക്ക്