ജോസ് കെ. മാണി വിളിച്ച യോഗം കോട്ടയത്ത് തുടങ്ങി; പാർട്ടിയിൽ പിടിമുറുക്കി പി.ജെ ജോസഫ്

Last Updated:

യോഗത്തിൽ പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ക്കിടെ കോട്ടയത്ത് ജോസ് കെ. മാണി വിഭാഗത്തിന്റെ യോഗം തുടങ്ങി. പാര്‍ട്ടി സെക്രട്ടറി കെ.എം ആന്റണിയാണ് സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ യോഗം വിളിച്ചത്. യോഗത്തിൽ പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.
അതേസമയം യോഗം പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് ജോസ് കെ. മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭരണഘടനപ്രകാരം വ്യവസ്ഥാപിത മാര്‍ഗത്തിലൂടെയുള്ള യോഗമാണ് നടക്കുന്നതെന്നാണ് ജോസ് കെ. മാണിയുടെ വിശദീകരണം.
കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാര്‍ട്ടി ചെയര്‍മാന്‍ പദവിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേരല കോണ്‍ഗ്രസിനെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നത്. സി.എഫ് തോമസ് ചെയര്‍മാനും പി.ജെ. ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനും ജോസ് കെ. മാണി വൈസ് ചെയര്‍മാനുമായുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല ജോസഫ് വിഭാഗം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമിതി വിളിച്ച്  ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന നിലപാടിലാണ് ജോസ് കെ. മാണി. സംസ്ഥാന സമിതിയിലുള്ള ഭൂരിിപക്ഷമാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ ജോസ് കെ. മാണിയെ പ്രേരിപ്പിച്ചത്.
advertisement
അതിനിടെ മാണിയുടെ വിശ്വസ്തര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പം ചേര്‍ന്നതും സി.എഫ് തോമസ് നിക്ഷപക്ഷ നിലപാടെടുത്തതും പി.ജെ ജോസഫിനെ പാര്‍ട്ടിയില്‍ കരുത്തനാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്നതിനു പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചത്. മാണിയുടെ വിശ്വസ്തരായിരുന്ന തോമസ് ഉണ്ണിയാടന്‍, ജോയ് എബ്രഹാം, വിക്ടര്‍ തോമസ് തുടങ്ങിയ പ്രമുഖരാണ് ജോസ് കെ. മാണിയെ വിട്ട് ജോസഫ് പക്ഷത്തെത്തിയത്. ജോസ് കെ. മാണിയുടെ നീക്കത്തെ കോണ്‍ഗ്രസും യു.ഡി.എഫും പരോക്ഷമായെങ്കിലും എതിര്‍ത്തത് ജോസഫിന് ആത്മവിശ്വാസം പകരുന്നതാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോസ് കെ. മാണി വിളിച്ച യോഗം കോട്ടയത്ത് തുടങ്ങി; പാർട്ടിയിൽ പിടിമുറുക്കി പി.ജെ ജോസഫ്
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement