'കൊടിയേക്കാൾ വലുത് കോടി'; ചാലക്കുടി കേരള കോൺഗ്രസ് (എം) സീറ്റ് പേമെന്റ് എന്ന് 2021 സ്ഥാനാർത്ഥി ഡെന്നിസ്
- Published by:Sarika N
- news18-malayalam
Last Updated:
പാർട്ടി തന്നെ ചതിക്കുകയായിരുന്നുവെന്നും പണം വാങ്ങിയാണ് സ്ഥാനാർത്ഥിത്വം തീരുമാനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു
ചാലക്കുടി: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ കേരള കോൺഗ്രസ് (എം) നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി സംസ്ഥാന ജനറൽ സെക്രട്ടറി ഡെന്നിസ് കെ. ആന്റണി. പാർട്ടി തന്നെ ചതിക്കുകയായിരുന്നുവെന്നും പണം വാങ്ങിയാണ് സ്ഥാനാർത്ഥിത്വം തീരുമാനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
സ്ഥാനാർത്ഥി പ്രഖ്യാപനം വന്നശേഷം ഡെന്നിസ് രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ആയതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ ആരോപണവുമായി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
പാർട്ടി തന്നെ ചതിക്കുകയായിരുന്നുവെന്നും പണം വാങ്ങിയാണ് സ്ഥാനാർത്ഥിത്വം തീരുമാനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
"കൊടിയേക്കാൾ വലുതാണ് കോടിയെന്നും വാടക വീടിനേക്കാൾ വലുതാണ് സ്വർണ മഹലെന്നും ഈ തിരഞ്ഞെടുപ്പ് എന്നെ പഠിപ്പിച്ചു" എന്ന് ഡെന്നിസ് കുറിച്ചു. കോൺഗ്രസിൽ നിന്ന് രാജിവെച്ചെത്തിയ ബിജു എസ്. ചിറയത്തിന് സീറ്റ് നൽകിയത് സാമ്പത്തിക ഇടപാടുകളിലൂടെയാണെന്നാണ് ഡെന്നിസിന്റെ വെളിപ്പെടുത്തൽ. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്ന ദിവസം രാവിലെ പോലും പാർട്ടി നേതൃത്വം തന്നെ വിളിച്ച് ചാലക്കുടിയിൽ സ്ഥാനാർത്ഥിയാണെന്നും പ്രാർത്ഥിച്ചൊരുങ്ങി ഇരിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പട്ടിക വന്നപ്പോൾ തന്നെ തഴഞ്ഞ് ബിജു ചിറയത്തിനെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
advertisement
2021-ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 1057 വോട്ടുകൾക്ക് പരാജയപ്പെട്ട വ്യക്തിയാണ് ഡെന്നിസ്. കഴിഞ്ഞ അഞ്ചു വർഷമായി ചാലക്കുടി കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിച്ചിട്ടും അവസാന നിമിഷം തന്നെ മാറ്റിനിർത്തിയത് കടുത്ത ചതിയാണെന്ന് അദ്ദേഹം പറഞ്ഞു. 15 വർഷമായി വാടകവീട്ടിൽ താമസിക്കുന്ന താൻ അഴിമതിയില്ലാത്ത പൊതുപ്രവർത്തനമാണ് നടത്തിയത്. തന്നെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തിയതല്ല, മറിച്ച് നേതൃത്വം ചതിച്ച് പുറത്താക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chalakudy,Thrissur,Kerala
First Published :
Mar 21, 2026 9:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൊടിയേക്കാൾ വലുത് കോടി'; ചാലക്കുടി കേരള കോൺഗ്രസ് (എം) സീറ്റ് പേമെന്റ് എന്ന് 2021 സ്ഥാനാർത്ഥി ഡെന്നിസ്








