പാർട്ടി എംപിയെ പരസ്യമായി ശാസിച്ചതിന്റെ ക്ഷീണം മാറ്റാൻ മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് വേദിയുയമായി കേരളാ കോൺഗ്രസ് (എം)
- Published by:Vishnupriya S
- news18-malayalam
Last Updated:
റബർ കർഷകരുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ച സാഹചര്യത്തിലാണ് കേരള കോൺഗ്രസ് (എം)ന്റെ തീരുമാനം
കോട്ടയം: തോമസ് ചാഴികാടൻ എംപിയെ പരസ്യമായി ശാസിച്ചതിന്റെ ക്ഷീണം മാറ്റാൻ മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് വേദിയുയമായി കേരളാ കോൺഗ്രസ് (എം). ജനുവരി 17നു തിരുവനന്തപുരത്ത് കെ എം മാണിയുടെ ആത്മകഥ പ്രകാശനച്ചടങ്ങിലേക്ക് കേരള കോൺഗ്രസ് (എം) മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. റബർ കർഷകരുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി നേരിട്ടു തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യന് തിരിച്ചും വേദി ഒരുക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചത്.
പാലായിൽ നവകേരള സദസ്സിന്റെ വേദിയിൽ സ്വാഗത പ്രസംഗത്തിലാണു റബറിന്റെ താങ്ങുവില വർധിപ്പിക്കൽ വിഷയം തോമസ് ചാഴികാടൻ ഉന്നയിച്ചത്. ഇതിലുള്ള അനിഷ്ടം പിണറായി വിജയൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതു വിവാദമായതോടെ കേരള കോൺഗ്രസ് (എം) സൈബർ വിഭാഗം മുഖ്യമന്ത്രിക്കെതിരേ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തെ പ്രതിരോധിക്കാൻ കേരള കോൺഗ്രസ് നേതൃത്വം തയാറായില്ലെന്ന് പാർട്ടി ഉന്നതാധികാര സമിതി അംഗം പി. എം. മാത്യു പരസ്യ വിമർശനം നടത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 31, 2023 10:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടി എംപിയെ പരസ്യമായി ശാസിച്ചതിന്റെ ക്ഷീണം മാറ്റാൻ മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് വേദിയുയമായി കേരളാ കോൺഗ്രസ് (എം)