കല്‍പ്പറ്റ: വയനാട് പൊൻമുടിക്കോട്ടയിൽ കടുവയെ തോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലമുടമയ്ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. നെൻമേനി പാടിപ്പറമ്പിലാണ് കഴിഞ്ഞ ദിവസം കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരമാണ് സ്ഥലമുടയ്ക്കെതിരെ കേസെടുത്തത്. കടുവ ഷെഡ്യൂൾഡ് ഇനത്തിൽപ്പെട്ട ജീവിയാണ്. സംഭവത്തില്‍ കർശന നിയമനടപടി എടുക്കാതിരിക്കാൻ കഴിയില്ലെന്ന് വനംവകുപ്പ് പറയുന്നു.
Also Read-വയനാട്ടിൽ ചത്തത് വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ്
ഒന്നേകാൽ വയസ്സുള്ള ആൺകടുവയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഈ സംഭവമുണ്ടായതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ തന്റെ പറമ്പില്‍ അതിക്രമിച്ചുകയറി കുരുക്ക് സ്ഥാപിച്ചവരെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പള്ളിയാലില്‍ മുഹമ്മദ് അമ്പലവയല്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നൽകി.
Also Read-വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണം? ‘പ്രോജക്ട് ടൈഗർ’ പദ്ധതി നടപ്പിലാക്കിയതിൽ പാളിച്ചയോ?
വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കഴിയുന്ന ആള്‍ക്കെതിരേയാണ് വനംവകുപ്പ് നടപടിയുമായി മുന്നോട്ടുനീങ്ങുന്നതെന്നും ഇത് കര്‍ഷകരോടുള്ള വെല്ലുവിളിയാണന്നുമാണ് നാട്ടുകാര്‍ പറയുന്നു. കടുവയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്. പൊൻമുടിക്കോട്ട പ്രദേശത്ത് രണ്ടര മാസത്തിനിടെ 19 വളർത്തു മൃഗങ്ങളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.