വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണം? 'പ്രോജക്ട് ടൈഗർ' പദ്ധതി നടപ്പിലാക്കിയതിൽ പാളിച്ചയോ?
- Published by:Sarika KP
- news18-malayalam
Last Updated:
വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ ഇവ സ്ഥിരമായി എത്താൻ തുടങ്ങിയത് നാട്ടുകാരിൽ ഭീതി പരത്തുകയാണ്.
വയനാട്ടിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് നിരന്തരം ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടിൽ നിന്നും നാട്ടിലേക്കെത്തുന്ന കടുവകൾ. മൃഗശാലകളിലും സർക്കസ് കൂടാരങ്ങളിലും മാത്രം കണ്ടുവന്നിരുന്ന കടുവകൾ ഇന്ന് വയനാട്ടിലെ ജനവാസമേഖലകളിൽ സ്ഥിരം സന്ദർശകരായി മാറിയിരിക്കുകയാണ്. വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ ഇവ സ്ഥിരമായി എത്താൻ തുടങ്ങിയത് നാട്ടുകാരിൽ ഭീതി പരത്തുകയാണ്.
ശനിയാഴ്ചയാണ് മാനന്തവാടിയിൽ കർഷകനെ കൊന്ന കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിന്നാലെ അതേ മേഖലയിൽ മറ്റൊരു കടുവ പ്രത്യക്ഷപ്പെട്ടു. ജില്ലയിൽ ഭീതി പരത്തുന്ന വന്യ ജീവികളെ സംബന്ധിച്ച്, സമീപകാല സംഭവങ്ങൾ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഈ മേഖലയിലെ വനങ്ങളിൽ, പ്രത്യേകിച്ച് വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ എണ്ണം കൂടിവരുന്നതിനെക്കുറിച്ച്, ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും വനംവകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നാണ് നിലവിലെ സംഭവങ്ങൾ തെളിയിക്കുന്നത്.
advertisement
756 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്നതാണ് വയനാട്ടിലെ വനപ്രദേശം. ഇവിടെ 180 കടുവകളുണ്ടെന്ന് ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 344 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തിലാണ് ഇവയിൽ ഭൂരിഭാഗവും ഉള്ളത്. എന്നാൽ, 643.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പറമ്പിക്കുളം കടുവാ സങ്കേതത്തിൽ ഏകദേശം ഇരുപത്തിയഞ്ചോളം കടുവകൾ മാത്രമേയുള്ളൂ. 2,395.73 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന പെരിയാർ കടുവാ സങ്കേതത്തിൽ വെറും 29 കടുവകൾ മാത്രമേയുള്ളൂ എന്ന കാര്യവും ഇവിടെ പ്രത്യേകം ഓർക്കണം.
advertisement
‘പ്രോജക്ട് ടൈഗർ’ (Project Tiger) പദ്ധതി പ്രകാരം പ്രകാരം, കടുവകളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കർശനമായ മാർഗങ്ങളാണ് വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണമായതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ”പ്രോജക്റ്റ് ടൈഗർ പോലുള്ള ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ, അത് ഏത് ആവാസവ്യവസ്ഥയിലാണ് പ്രാവർത്തികമാക്കുന്നത് എന്ന കാര്യവും സംസ്ഥാന സർക്കാർ പരിഗണിക്കേണ്ടതായിരുന്നു”, എന്ന് ഒരു വന്യജീവി വിദഗ്ധൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”കടുവകളുടെ എണ്ണം കുറഞ്ഞു വന്നപ്പോൾ സംസ്ഥാന സർക്കാർ അവയെ സംരക്ഷിക്കുന്നതിലും എണ്ണം വർദ്ധിപ്പിക്കുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനായി ഒരു പദ്ധതിയും നടപ്പിലാക്കി. അതിനായി തിഞ്ഞെടുത്ത സ്ഥലം മാത്രം തെറ്റായ തീരുമാനമായിപ്പോയി. അതിന്റെ അനന്തരഫലമാണ് വയനാട് നിവാസികൾ ഇപ്പോൾ അനുഭവിക്കുന്നത്. നിത്യഹരിത വനമായ (evergreen forest) പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് വ്യത്യസ്തമായി, വയനാട്ടിലുള്ളത് അർദ്ധ ഇലപൊഴിയും വനങ്ങളാണ് (semideciduous forests). ഇവ ഇപ്പോൾ കടുവകളുടെ പ്രജനന കേന്ദ്രമായി മാറിയിരിക്കുന്നു”, എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
January 16, 2023 1:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണം? 'പ്രോജക്ട് ടൈഗർ' പദ്ധതി നടപ്പിലാക്കിയതിൽ പാളിച്ചയോ?