Gold Smuggling Case| 'ഇഡി അറസ്റ്റ് ചെയ്യുമോ എന്ന് ഭയം'; എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

Last Updated:

ഇഡി മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജസികൾ പലതവണ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇഡി തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാൻ തയാറാണെന്നും ഹർജിയിലുണ്ട്. എന്നാൽ, എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ഹർജിയിൽ പറയുന്നു.
advertisement
ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കേസിലെ തെളിവായി ഇഡി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് എം ശിവശങ്കർ ഹർജിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ യുഎഇ കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലെത്തി. യുഎഇ ഭരണാധികാരി സ്വപ്നയ്ക്ക് നൽകിയ പണം ലോക്കറിൽവെയ്ക്കാൻ സ്വപ്ന തന്നെയാണ് തന്റെ സഹായം തേടിയത്. ഇക്കാര്യമാണ് ചാർട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ചത്. എന്നാൽ ഇതിനെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി ഇതുവരെ 30 മണിക്കൂറോളം തന്നെ ചോദ്യംചെയ്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്.
advertisement
കഴിഞ്ഞ ദിവസം ശിവശങ്കർ കൊച്ചിയിലെത്തി ഹൈക്കോടതി അഭിഭാഷകൻ എസ്. രാജീവിനെ കണ്ടിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസിൽ ശിവശങ്കറിന്റെ ഇടപെടൽ എത്രത്തോളമുണ്ടെന്ന് വ്യക്തത വരുത്തേണ്ടതിനാൽ ഹാജരാകാൻ ശിവശങ്കറിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ചാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങിയിരിക്കുന്നത്. താൻ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നില്ല എന്ന നിലപാടായിരുന്നു ശിവശങ്കർ ഇതുവരെ സ്വീകരിച്ചിരുന്നത്.
advertisement
അതേസമയം, സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ്, സരിത് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി വീണ്ടും പരിഗണിക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്താണെന്ന് വ്യക്തമാക്കാൻ കോടതി എൻഐഎയോട് ആവശ്യപ്പെട്ടിരുന്നു. എൻഫോഴ്സ്മെന്‍റ് കേസിൽ നാലാം പ്രതിയായ സന്ദീപ് നായർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case| 'ഇഡി അറസ്റ്റ് ചെയ്യുമോ എന്ന് ഭയം'; എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
Next Article
advertisement
അന്ന് സ്കൂളിലെത്തി വൈറലായി; ഇന്ന് നൊമ്പരക്കാഴ്ച; വയനാട് ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
അന്ന് സ്കൂളിലെത്തി വൈറലായി; ഇന്ന് നൊമ്പരക്കാഴ്ച; വയനാട് ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • വയനാട് ചേകാടിയിലെ സ്കൂളിലെത്തി വൈറലായ ആനക്കുട്ടി ചരിഞ്ഞു, വനംവകുപ്പ് പിടികൂടിയെങ്കിലും രക്ഷിക്കാനായില്ല.

  • വെട്ടത്തൂര്‍ വനമേഖലയിലേക്ക് മാറ്റിയെങ്കിലും കാട്ടാനകള്‍ ആനക്കൂട്ടിയെ ഒപ്പം ചേര്‍ക്കാന്‍ തയാറായിരുന്നില്ല.

  • നാഗര്‍ഹോള ടൈഗര്‍ റിസർവിലെ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും അണുബാധയെ തുടര്‍ന്ന് ചരിഞ്ഞു.

View All
advertisement