യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ‌ക്കൊപ്പം പോലീസ് സ്റ്റേഷനിൽ ജന്മദിന കേക്ക് മുറിച്ച ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Last Updated:

കുറ്റവാളികളുമായുള്ള നിയമവിരുദ്ധ ബന്ധം വെളിപ്പെടുത്തുന്ന സിഡിആര്‍ വിശദാംശങ്ങളും സാമ്പത്തിക ഇടപാട് വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തമായ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ഇന്റലിജന്‍സ്) സമര്‍പ്പിച്ചിരുന്നു

കൊടുവള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം
കൊടുവള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം
കോഴിക്കോട്: യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ ജന്മദിന കേക്ക് മുറിച്ച കൊടുവള്ളി പോലീസ് സ്റ്റേഷന്‍ മുന്‍ ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷിനെ സര്‍വീസില്‍ നിന്നും സസ്‌പെപെന്റ് ചെയ്തു. വിവാദത്തെ തുടര്‍ന്ന് അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.
കുറ്റവാളികളുമായുള്ള നിയമവിരുദ്ധ ബന്ധം വെളിപ്പെടുത്തുന്ന സിഡിആര്‍ വിശദാംശങ്ങളും സാമ്പത്തിക ഇടപാട് വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തമായ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ഇന്റലിജന്‍സ്) സമര്‍പ്പിച്ചിരുന്നു.
ഗുണ്ടകളും എന്‍ഡിപിഎസ് പ്രതി ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുമായി ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്നും ചില വ്യക്തികളില്‍ നിന്ന് സംശയാസ്പദമായ നിക്ഷേപങ്ങള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഗണ്യമായ തുക ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതിനാലാണ് കൂടുതല്‍ അന്വേഷണത്തിന് എഡിജിപി (ഇന്റലിജന്‍സ്) ശുപാര്‍ശ ചെയ്തിട്ടള്ളത്.
advertisement
റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഗുരുതരമായ മോശം പെരുമാറ്റം, അച്ചടക്കമില്ലായ്മ, അധികാര ദുര്‍വിനിയോഗം എന്നിവ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തുകയും ചെയ്തു.
ഈ വർഷം ജൂണിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കോൺഗ്രസ് കൊടുവളളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി സി ഫിജാസിന്റെയും നേതൃത്വത്തിലാണ് പ്രവർത്തകർ കെ പി അഭിലാഷിന്റെ പിറന്നാൾ ആഘോഷിക്കാനായി സ്റ്റേഷനിലേക്ക് എത്തിയത്. 'ഹാപ്പി ബർത്ത്ഡേ ബോസ്' എന്ന തലക്കെട്ടോടെ ഫിജാസ് പിറന്നാളാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ സംഭവം വിവാദമായി.
advertisement
അതിനുപിന്നാലെ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം കെ പി അഭിലാഷ് പിറന്നാളാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അഭിലാഷിന്റെ ഓഫീസിനകത്തുവെച്ചായിരുന്നു ആഘോഷം. സംഭവത്തിൽ ഇൻസ്പെക്ടർക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
Summary: The former Inspector of the Koduvalli Police Station, K. P. Abhilash, who cut a birthday cake at the police station with activists from the Youth League and Youth Congress, has been suspended from service. Following the controversy, Abhilash had already been transferred to the Crime Branch.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ‌ക്കൊപ്പം പോലീസ് സ്റ്റേഷനിൽ ജന്മദിന കേക്ക് മുറിച്ച ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement