എം.ജി. സര്‍വകലാശാല (MG University) അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അധ്യാപക നിയമനമാണ് കോടതി റദ്ദാക്കിയത്. പകരം റാങ്ക് പട്ടികയിൽ രണ്ടാമതുള്ള നിഷ വേലപ്പൻ നായരെ നിയമിക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
2019ലാണ് എം.ജി സര്‍വകലാശാലയില്‍ അസി. പ്രൊഫസറായി രേഖാ രാജിന്റെ നിയമനം നടക്കുന്നത്. റാങ്ക് പട്ടികയില്‍ രണ്ടാമെത്തിയ നിഷ വേലപ്പന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. മാര്‍ക്ക് സംബന്ധമായി ചില വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിഷ വേലപ്പൻ നായർ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dalit, MG University