വീണ്ടും ഹൃദയമാറ്റം; തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി കൊച്ചിയിലേക്ക്; ആറുപേർക്ക് പുതുജീവൻ നൽകി അമൽ ബാബു

Last Updated:

മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ (25)​ ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുക

എയർ ആംബുലൻ (AI Image)
എയർ ആംബുലൻ (AI Image)
‌തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. 25കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെടും. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ (25)​ ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുക. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 33കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്.
തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസിൽ കൊണ്ടുപോകാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് അമൽബാബുവിന് അപകടം സംഭവിച്ചത്. അമൽ ബാബുവിന്റെ മറ്റ് അവയവങ്ങൾ ആറു പേർക്ക് കൂടി തുണയാകും. കരൾ, പാൻക്രിയാസ്, വൃക്ക അടക്കം ദാനം ചെയ്യുന്നുണ്ട്. കിംസിൽ ശാസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ പൂർത്തിയാക്കി പത്ത് മണിയോടെ എയർ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകും.
ഹൃദയം എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്റർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡ് മാർഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിക്കുന്നുണ്ട്. കെ സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ ബന്ധുക്കളെ നന്ദി അറിയിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
advertisement
Summary: An air ambulance will depart from Thiruvananthapuram to Kochi carrying the heart of a 25-year-old. The heart being transported to Kochi belongs to Amal Babu (25), a native of Malayinkeezhu who was declared brain dead. The heart is for a 33-year-old native of Malappuram who is currently admitted to a private hospital in Ernakulam.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടും ഹൃദയമാറ്റം; തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി കൊച്ചിയിലേക്ക്; ആറുപേർക്ക് പുതുജീവൻ നൽകി അമൽ ബാബു
Next Article
advertisement
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും': ചാണ്ടി ഉമ്മന്‍
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും'
  • ചാണ്ടി ഉമ്മനെ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് അതൃപ്തി സൃഷ്ടിച്ചു.

  • ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.

  • "തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും, പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കണം," ചാണ്ടി ഉമ്മന്‍ പറഞ്ഞു.

View All
advertisement