തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റിട്ട് എന്ത് നടപടി സ്വീകരിച്ചു? തൃശ്ശൂര്‍ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന

Last Updated:

സമൂഹത്തിലെ ഒരാൾ പോലും ഈ വിഷയത്തില് പ്രതികരിച്ചില്ലെന്നും കോടതി

കൊച്ചി: പാതയോരത്തെ തോരണത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൃശ്ശൂര്‍ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി ചോദിച്ചു. അപകടത്തില്‍ സെക്രട്ടറി വിശദീകരണം നല്‍കണം. എന്തുകൊണ്ട് കേസില്‍ എഫ്‌ഐആര്‍ ഇട്ടില്ലെന്നും കോടതി ചോദിച്ചു.
ജനുവരി 12ന് സെക്രട്ടറിയോട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടര്‍ യാത്രികയ്ക്ക് കൊടിതോരണത്തില്‍ കുരുങ്ങി കഴുത്തിന് പരിക്കേറ്റത്.
സമൂഹത്തിലെ ഒരാൾ പോലും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തത്കാലം ക്രിമിനൽ നടപടി സ്വീകരിക്കുന്നില്ലെന്നും ഇത് ഒരു ഇളവായി കണക്കാക്കിയാൽ മതിയെന്നും വ്യക്തമാക്കി.
Also Read- രമ്യാ ഹരിദാസ് എംപിക്കെതിരെ മോശം പരാമർശം; യൂത്ത് കോൺഗ്രസ് തരൂർ മണ്ഡലം പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു
കിസാൻ സഭ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച തോരണമാണ് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയുടെ കഴുത്തിൽ കുരുങ്ങിയത്. പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങിയ അഭിഭാഷക കളക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നു.
advertisement
കിസാൻ സഭ ദേശീയ സമ്മേളനം കഴിഞ്ഞ ദിവസമാണ് തൃശൂരിൽ സമാപിച്ചത്. സമ്മേളനം കഴിഞ്ഞിട്ടും കൊടി തോരണങ്ങൾ അഴിച്ചുമാറ്റിയിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റിട്ട് എന്ത് നടപടി സ്വീകരിച്ചു? തൃശ്ശൂര്‍ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന
Next Article
advertisement
'പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു' രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
'പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു' രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ മൊഴി രേഖപ്
  • പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

  • പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

  • മൊഴിയുടെ അടിസ്ഥാനത്തിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

View All
advertisement