advertisement

'തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണം'; ഹൈക്കോടതി

Last Updated:

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കിയാണ് നിർദേശം

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, വിജു എബ്രഹാം എന്നിവരുടെ ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കിയാണ് നിർദേശം.ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്നും മാനദണ്ഡങ്ങൾക്ക് അനുസൃതമായും വ്യവസ്ഥാപിതമായും പൂരം നടത്തണെമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
സംഭവത്തിലെ അന്വേഷണം നടക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.ഇതിനെത്തുടർന്നാണ് മൂന്ന്മാസത്തിനകം കേസന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയത്. ഇത്തവണത്തെ പൂരം നടത്തിപ്പിനായുള്ള യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കാര്യവും സർക്കാർ കോടതിയെ ധരിപ്പിച്ചു.
ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു.പൂരത്തിന് വിഐപി പവലിയൻ പാടില്ല എന്ന നിർദേശവും കൃത്യമായി നടപ്പാക്കണമെന്നും കോടതി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണം'; ഹൈക്കോടതി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement